
ആലപ്പുഴ : കരുവാറ്റയില് വയോധികനെ കൊലപ്പെടുത്തിയെന്ന കേസില് പ്രായപൂര്ത്തിയാകാത്ത മൂന്നു പ്രതികളെ പോലീസ് കസ്റ്റഡിയില്വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതികളായ കുട്ടികള്ക്ക് വേണ്ടി നല്കിയ ഹര്ജിയിലാണ് ആലപ്പുഴ ജുവനൈല് ജസ്റ്റിസ് ബോര്ഡ് ഉത്തരവ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തത്.
കേസിലെ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമാണ് ഒബ്സര്വേഷന് ഹോമിന് പുറത്തേക്ക് കുട്ടികളെ കൊണ്ടുപോകാന് പോലീസിന് അനുമതി നല്കിയത്. എന്നാല്, ഇത് നിയമ വിരുദ്ധ കസ്റ്റഡിയാണെന്ന് ഹര്ജിക്കാര് കോടതിയില് വാദിച്ചു.
തെളിവെടുപ്പിന്റെ പേരില് കെഎസ്ആര്ടിസി ബസ്റ്റാന്ഡിലും റെയില്വേ സ്റ്റേഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും തകര്ക്കുമെന്ന് ഹര്ജിയില് പറയുന്നു. സിസിടിവി ദൃശ്യങ്ങളും ഫോറന്സിക് റിപ്പോര്ട്ടും ഉപയോഗിച്ച് അന്വേഷണം പൂര്ത്തിയാക്കാമെന്ന വാദം ബോര്ഡ് പരിഗണിച്ചില്ലെന്നും ഹര്ജിയിലുണ്ട്. ഈ മാസം 11ന് ഹര്ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.







Comments