
സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി നിയന്ത്രണത്തില് കെഎസ്ഇബിയെയും സര്ക്കാരിനെയും വിമര്ശിച്ച് സന്തോഷ് പണ്ഡിറ്റ്. നിലവിലെ സാഹചര്യത്തില് പവര്കട്ട് ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അത് ഏത് സമയത്താണെന്ന് പൊതുജനങ്ങളെ കൃത്യമായി അറിയിക്കാനുള്ള ബാധ്യത സര്ക്കാരിനുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില് കുറിച്ചു.
1980-കളിലെ ട്രെന്ഡാണ് കെഎസ്ഇബി ഇപ്പോള് മാതൃകയാക്കുന്നതെന്ന് പരിഹസിച്ച സന്തോഷ് പണ്ഡിറ്റ് അന്നത്തെ കാലത്തെയും ഇന്നത്തെ കാലത്തെയും പവര്കട്ടുകള് തമ്മിലുള്ള വ്യത്യാസവും ചൂണ്ടിക്കാട്ടി.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
(KSEB 1980 ട്രെന്ഡിനൊപ്പം.)
നിലവില് കേരളത്തില് പവര്കട്ട് ഉണ്ടാകുന്നത് സ്വാഭാവികം ആണ്. പക്ഷേ സര്ക്കാരിനോട് ഒരു അപേക്ഷ. ഈ പവര് കട്ടിന്റെ സമയം വളരെ വ്യക്തമായി പൊതുജനങ്ങളെ അറിയിക്കാനുള്ള ബാധ്യത എല്ലാ സര്ക്കാറുകള്ക്കും ഉണ്ട്..
(വാല്ക്കഷ്ണം.....പവര് cut പാതിരാ cut ആകാതെ നോക്കണേ...ഇപ്പോഴത്തെ ട്രെന്ഡ് 1980 ആണല്ലോ. അന്നൊക്കെ പവര് കട്ട് ഉണ്ടായിരുന്നു. അതാണ് KSEB ഇപ്പൊള് മാതൃക ആക്കിയത്. അന്ന് കൃത്യമായി പവര് കട്ട് സമയം പറയുമായിരുന്നു, ഇപ്പൊള് അത് പറയുന്നില്ല എന്ന ചെറിയ വ്യത്യാസം.)







Comments