
പാരീസ്: നിലവിലെ ചാംപ്യന്മാരായ പിഎസ്ജിയ്ക്കു് യുവേഫാ ചാംപ്യന്സ് ലീഗില് വമ്പന് ജയം. പിഎസ്ജി സ്ളോവാന് ബ്രാട്ടിസ്ളാവയ്ക്ക് എതിരേ ഒന്നിനെതിരേ ആറു ഗോളുകള് നേടി. സ്ളോവാക്യന് പ്രതിനിധികളായ ബ്രാട്ടിസ്ളാവയ്ക്ക് എതിരേ സ്പാനിഷ് താരം ഫെറന് ടോറസിന്റെ ഹാട്രിക്കും ഫ്രഞ്ച് താരം ഒസുമാനേ ഡെംബലേയുടെ ഇരട്ടഗോളും ഫാബിയന് റൂയീസിന്റെ ഗോളുമാണ് തുണച്ചത്. സുലൈമാന് കമാറയുടേതായിരുന്നു സ്ളോവാക്യന് ടീമിന്റെ ഏക ഗോള്. ബാഴ്സലോണയില് നിന്ന് ഈ വേനല്ക്കാലത്ത് പിഎസ്ജിയിലെത്തിയ സ്പാനിഷ് ലോകകപ്പ് ജേതാവ് ഫെറാന് ടോറസിന്റെ ഫ്രഞ്ച് ക്ലബ്ബിനായുള്ള ആദ്യ മത്സരമായിരുന്നു.
ആദ്യ പകുതിയില് ആറു മിനിറ്റിനിടെ ഇരട്ടഗോളുകള് നേടി ഒസ്മാന് ഡെംബെലെ ആതിഥേയരെ മത്സരത്തില് മുന്നിലെത്തിച്ചതിന് പിന്നാലെ ടോറസ് ഹാട്രിക് ഗോളുകളുമായി തിളങ്ങി. നൂനോ മെന്ഡേഷന്റെ ഷോട്ട് പോസ്റ്റില് തട്ടിത്തെറിച്ചപ്പോള്, പന്ത് വലയിലെത്തിച്ച് 17-ാം മിനിറ്റില് തന്നെ ഡെംബെലെ പിഎസ്ജിക്കായി ഗോള്വേട്ടയ്ക്ക് തുടക്കമിട്ടു. മാഞ്ചസ്റ്റര് സിറ്റിയുടെ മുന് മിഡ്ഫീല്ഡര് യായ ടൂറെ പരിശീലിപ്പിക്കുന്ന സ്ലൊവാന് ടീം, പ്രതിരോധത്തില് നിന്ന് പന്ത് തട്ടിക്കളിക്കാനുള്ള ശ്രമത്തിനിടയില് ആറു മിനിറ്റിനുശേഷം ഡ്രോ ഫെര്ണാണ്ടസിന്റെ ക്രോസ് ഡെംബെലെ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു.
ആദ്യ രണ്ട് ഗോളുകള് നേടിയ താരം പിന്നീട് തന്റെ പുതിയ സഹതാരത്തിന് ഗോള് വഴിയൊരുക്കി. ആറു യാര്ഡ് ബോക്സിലേക്ക് കൃത്യമായൊരു ക്രോസ് നല്കിയ ഡെംബെലെ, ടോറസിന് അനായാസം ഗോള് നേടാനുള്ള അവസരമൊരുക്കുകയായിരുന്നു. രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനുള്ളില് ടോറസ് തന്റെ രണ്ടാം ഗോളും നേടി. മാഘ്നെസ് അക്ലിയൂഷെയുടെ മികച്ച മുന്നേറ്റത്തിനും പാസിനുമൊടുവില് തകര്പ്പന് ഷോട്ടിലൂടെയാണ് താരം ലക്ഷ്യം കണ്ടത്. തുടര്ന്ന് ഡെംബെലെയുടെ കോര്ണര് കിക്ക് പ്രതിരോധ നിരയെ മറികടന്ന് വലയിലെത്തിച്ച് ടോറസ് തന്റെ ഹാട്രിക് പൂര്ത്തിയാക്കി.
സന്ദര്ശകര്ക്കായി സുലൈമാന് കമാറ ഒരു ആശ്വാസ ഗോള് മടക്കി. ആറു യാര്ഡ് ബോക്സിലേക്ക് പന്തുമായി കയറിവന്ന താരം, വലത് കാലിലേക്ക് പന്ത് മാറ്റി പോസ്റ്റിന്റെ മുകളിലെ മൂലയിലേക്ക് പന്ത് അടിച്ച് കയറ്റുകയായിരുന്നു. എന്നാല് മത്സരത്തിന്റെ അവസാന നിമിഷങ്ങളില് ഫാബിയന് റൂയിസ് പിഎസ്ജിയുടെ ലീഡ് ഉയര്ത്തി. ഫ്രഞ്ച് ലീഗില് ഇതുവരെ ഒരു മത്സരം പോലും വിജയിക്കാനാവതെ വിഷമിക്കുന്ന പിഎസ്ജിക്ക് ഏറെ ആശ്വാസം നല്കുന്ന പ്രകടനമാണിത്.







Comments