
മലയാളികളുടെ പ്രിയനടി മഞ്ജു വാര്യരുടെ ജന്മദിനാണിന്ന്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സുഹൃത്തിന് വേറിട്ട രീതിയിൽ ജന്മദിനാശംസ നേർന്നിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്.
ബൈക്കിലിരിക്കുന്ന മഞ്ജുവിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടായിരുന്നു ഗീതുവിന്റെ ആശംസ. "ജന്മദിനാശംസകൾ, സ്വപ്നങ്ങൾ കണ്ടുകൊണ്ടിരിക്കൂ, എനിക്ക് നിന്നെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം" എന്നായിരുന്നു ചിത്രത്തിനൊപ്പം ഗീതു കുറിച്ചത്.

1995-ൽ 'സാക്ഷ്യം' എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സല്ലാപം, ഈ പുഴയും കടന്ന്, ആറാം തമ്പുരാൻ, സമ്മർ ഇൻ ബെത്ലഹേം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി. വിവാഹശേഷം സിനിമയിൽ നിന്ന് ദീർഘകാലത്തെ ഇടവേളയെടുത്ത താരം, 'ഹൗ ഓൾഡ് ആർ യൂ' എന്ന ചിത്രത്തിലൂടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും മറ്റ്ഭാഷകളിലും സജീവമാണ് താരം.
അതേസമയം, ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് 'ടോക്സിക്'. കന്നഡ സൂപ്പർതാരം യാഷ് നായകനായെത്തിയ ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താരാ സുതാരിയ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.







Comments