
തമിഴ് സിനിമാ ലോകത്തെ ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നടൻ രവി മോഹനും ( ജയം രവി) ഭാര്യ ആരതിയും തമ്മിലുള്ള വേർപിരിയൽ. ദിവസങ്ങൾ ചെല്ലുന്തോറും പുതിയ വിവാദങ്ങൾ പുറത്തുവരുന്നതിനിടെ ആരതി രവി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘‘സൂര്യ, അജിത്ത്, വിക്രം, കമൽ ഇവരേക്കാളൊക്കെ എന്റെ ജീവിതത്തിൽ വന്ന ഒരുത്തൻ അഭിനയിച്ചൊരു അഭിനയമുണ്ട്,അതിന് 100 ഓസ്കാർ അവാർഡ് വരെ കൊടുക്കാം ഡാ’’എന്നായിരുന്നു ആരതി ഇന്സ്റ്റഗ്രാം സ്റ്റോറിയില് കുറിച്ചത്. പോസ്റ്റിൽ ആരുടെയും പേര് എടുത്തു പറയുന്നില്ലെങ്കിലും ആരതിയുടെ വാക്കുകള് നടനെ ലക്ഷ്യം വച്ചിട്ടുളളതാണെന്ന് സോഷ്യല് മീഡിയ ചൂണ്ടിക്കാട്ടുന്നു.

ജയം രവിയുമായുളള വിവാഹമോചന കേസ് കോടതിയില് തുടരുന്നതിനിടെയാണ് ആരതിയുടെ പരാമര്ശം. 2009 ജൂണ് 4-നായിരുന്നു നിര്മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും രവി മോഹനും വിവാഹിതരാകുന്നത്. 2025 സെപ്റ്റംബര് 9നാണ് ജയം രവി ഭാര്യയില് നിന്ന് വേര്പിരിയുന്നതായി സോഷ്യല് മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ആരവ്, അയാന് എന്നിങ്ങനെ രണ്ട് ആണ്മക്കളുണ്ട് ഇവര്ക്ക്.







Comments