
തിരുവനന്തപുരം: മാസപ്പടി കേസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഇന്നത്തെ പ്രതികരണം സിമ്പതി നേടാനുള്ള ശ്രമം പോലെയാണെന്ന് മാത്യു കുഴൽനാടൻ. റിയാസിന്റെ വാദങ്ങൾ വസ്തുതാവിരുദ്ധവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും സി.എം.ആർ.എല്ലും തമ്മിലുണ്ടായത് നിയമപരമായ ഇടപാടാണെന്നും സേവനം ലഭിച്ചിട്ടില്ലെന്ന് കമ്പനി അധികൃതർ മൊഴി നൽകിയിട്ടില്ലെന്നുമുള്ള റിയാസിന്റെ വാദങ്ങളെയാണ് കുഴൽനാടൻ ചോദ്യം ചെയ്തത്. വീണാ വിജയൻ ഒരു സേവനവും നൽകിയിട്ടില്ലെന്ന കരിമണൽ ഉടമ ശശി ഭൂഷൺ കർത്തയുടെ മൊഴി പരിശോധിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങളും ചോദ്യങ്ങളും ഉയരുന്നതിനിടയിലും വിഷയത്തിലെ നിർണായക ചോദ്യങ്ങൾക്ക് റിയാസ് ഇപ്പോഴും മറുപടി നൽകിയിട്ടില്ലെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി. വീണ കോടിക്കണക്കിന് രൂപ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ, വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതിൽ റിയാസ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







Comments