
ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയയായ നടിമാരിൽ ഒരാളാണ് ശ്രിയ ശരൺ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ശ്രിയ, പോക്കിരിരാജ എന്ന സിനിമയിലൂടെ മലയാളത്തിനും പ്രിയങ്കരിയായി മാറി. ‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ബിഗ്സ്ക്രീനില് അരങ്ങേറ്റം കുറിച്ച താരം നിരവധി തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി.
രജനികാന്തിനൊപ്പം അഭിനയിച്ച ‘ശിവാജി: ദി ബോസ്’ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴ് സിനിമയിലും ശ്രിയയ്ക്ക് ആരാധകര് നിറഞ്ഞു. ഹിന്ദി സിനിമയിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള് ശ്രിയ ചെയ്തിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രിയങ്കരിയായി മാറിയ താരം ഫാഷന് ലോകത്തെ ഇഷ്ടതാരം കൂടിയാണ്. സോഷ്യല് മീഡിയയിലൂടെ പങ്കിടുന്ന ഫാഷന് ഫോട്ടോഷൂട്ടുകള് കണ്ട് താരത്തിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന് പലപ്പോഴും ആരാധകര് ചോദിക്കാറുണ്ട്. ഹോട്ട് ലുക്കിലുള്ള ശ്രിയയുടെ ചിത്രങ്ങള് വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഇപ്പോഴിതാ ഐവറി-വൈറ്റ് സാറ്റിൻ ഗൗണിലുള്ള തന്റെ പുത്തന് ചിത്രങ്ങള് പങ്കിടുകയാണ് താരം. ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നുമെങ്കിലും ഡ്രേപ്പുകളും ക്രിസ്റ്റൽ-മുത്ത് അലങ്കാരങ്ങളും അഴകളവുകള് എടുത്തു കാണിക്കുന്ന ഡിസൈനിംഗുമാണ് ഗൗരി & നൈനിക ഡിസൈന് ചെയ്ത ഔട്ട്ഫിറ്റിന് ഒരു പ്രത്യേക ആകര്ഷണം നല്കുന്നത്. കൗൾ-സ്റ്റൈൽ നെക്ക്ലൈനാണ് ഔട്ട്ഫിറ്റിനെ ഹോട്ടാക്കുന്നത്. ക്രിസ്റ്റലുകൾ, മുത്തുകൾ, സില്വര് ടോണ് ഡിറ്റൈയില്സ് എന്നിവ കൊണ്ടുള്ള ഫ്ലോറല് ഡിസൈനിംഗ് ഒരു ഇല്യൂഷൻ പാനലെന്ന പോലെ നൈക്ക്ലൈനിലേക്ക് ഇറങ്ങിക്കിടക്കുന്നുണ്ട്. അരക്കെട്ടിന് താഴെയായി അസമമായി കിടക്കുന്ന ഡ്രേപ്പിംഗാണെങ്കില് ഗൗണിന് പെപ്ലം ഭംഗിയാണ് സൃഷ്ടിക്കുന്നത്. ലളിതമെങ്കിലും ആകർഷകമായ ഗ്ലാമർ ശൈലിയിലാണ് ശ്രിയയുടെ ഔട്ട്ഫിറ്റ്.
ഹിന്ദി ‘ദൃശ്യം 3’യാണ് താരത്തിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഒക്ടോബര് രണ്ടിനാണ് ചിത്രം പ്രേക്ഷകര്ക്ക് മുന്നിലേക്ക് എത്തുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ പുതിയ സീരിസില് നന്ദിനി സൽഗോൺകറായി ശ്രിയ അഭിനയിക്കുന്നത്. അജയ് ദേവ്ഗൺ, തബു എന്നിവര്ക്കൊപ്പമാണ് ‘ദൃശ്യം: ദി കൺക്ലൂഷനി’ൽ താരമെത്തുന്നത്. ഇക്കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര് ലോഞ്ച് നടന്നിരുന്നു. ‘ദൃശ്യം’ സിനിമയിലെ മുന് ഭാഗങ്ങളിലെ നന്ദിനി സാൽഗാവ്കർ എന്ന കഥാപാത്രം ശ്രിയയുടെ കരിയറിലെ ശ്രദ്ധേയ വേഷങ്ങളിലൊന്നായിരുന്നു. കുടുംബബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയ ചിത്രത്തിൽ ശ്രിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.







Comments