
തിരുവനന്തപുരം: ഇഡി കേസിൽ തൽക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. കേസിലെ വിശദാംശങ്ങൾ പൂർണമായി വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് പ്രതികരണം ഒഴിവാക്കുന്നത്. ഹവാല ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നിട്ടുള്ളതിനാൽ കൂടുതൽ വ്യക്തത വന്നശേഷം നിലപാട് വ്യക്തമാക്കിയാൽ മതിയെന്നാണ് സെക്രട്ടേറിയേറ്റിലെ ധാരണ. സെപ്റ്റംബർ 17ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് വിഷയം വീണ്ടും അവലോകനം ചെയ്യും.
അതേസമയം, ഇഡി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന നിലപാടാണ് സിപിഐ ദേശീയ കൗൺസിൽ അംഗീകരിച്ച പ്രമേയത്തിലുള്ളത്. അതിനാൽ ഇഡിക്ക് അനുകൂലമായ പ്രതികരണം നടത്തുന്നത് കേന്ദ്ര നിലപാടിന് വിരുദ്ധമാകുമെന്ന വിലയിരുത്തലുമുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ പുതിയ സംഭവവികാസങ്ങൾ ഉണ്ടായപ്പോഴെല്ലാം ‘രാഷ്ട്രീയം വേറെ, ബിസിനസ് വേറെ’ എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. എന്നാൽ കേസ് പ്രതിപക്ഷ നേതാവിലേക്ക് എത്തുമ്പോൾ സിപിഐ ശക്തമായ പിന്തുണയുമായി രംഗത്തെത്തുമെന്നാണ് സിപിഐഎം ഉൾപ്പെടെ പ്രതീക്ഷിച്ചിരുന്നത്. നിലവിലെ തീരുമാനത്തോടെ ആ പ്രതീക്ഷ അസ്ഥാനത്തായി.
തൽക്കാലം സിപിഐ നേതാക്കളാരും വിഷയത്തിൽ പ്രതികരിക്കില്ല.







Comments