
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെപിസിസി ഭാരവാഹി യോഗത്തിലും എതിർപ്പ്. പദ്ധതി നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു. പിഎം ശ്രീ ധാരണയാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്നും യുഡിഎഫ് വിജയത്തിൽ പദ്ധതി നിർണായകമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
എന്നാൽ പിഎം ശ്രീ മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും പിഎം ശ്രീ നടപ്പാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കേന്ദ്രത്തിന് മുന്നിൽ ഉപാധികൾ വയ്ക്കുമെന്നും വ്യക്തമാക്കി.
കരിക്കുലം, സ്കൂളുകൾ എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ സംസ്ഥാന സർക്കാർ തന്നെ എടുക്കുമെന്നതാണ് പ്രധാന ഉപാധികളിലൊന്ന്. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെയാണ് കെപിസിസി ഭാരവാഹി യോഗത്തിലും പിഎം ശ്രീക്കെതിരെ ആവശ്യം ഉയർന്നത്. പി.എം. നിയാസ്, ദീപ്തി മേരി വർഗീസ്, മാത്യു കുഴൽനാടൻ, എ.എ. ഷുക്കൂർ തുടങ്ങിയവർ പദ്ധതിയെ എതിർത്തു. പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗിലും എതിർപ്പ് ഉയർന്നിരുന്നു.







Comments