
വിവാഹമോചനത്തിനുശേഷം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താന് താമസിക്കുന്നതെന്ന് നടന് ശ്രീനാഥ് ഭാസി. അവറാച്ചന് ആന്ഡ് സണ്സ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി എഫ്ടിക്യു വിത്ത് രേഖ മേനോന് എന്ന യൂട്യൂബ് ചാനലിലായിരുന്നു തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
‘ഞാനിപ്പോൾ എന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് ശേഷം എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം തന്നെയാണ് ഞാൻ. 2024 ലാണ് ഭാര്യയുമായി വേർപിരിയുന്നത്. അത് അങ്ങനെ ആർക്കുമറിയില്ല. ഇപ്പോൾ എല്ലാവർക്കുമറിയാം. വീട്ടിൽ അച്ഛനോട് വഴക്കിട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലത്തെ നിലയിലേക്ക് പോകും.
നമ്മളിനി ഒരുമിച്ച് താമസിക്കൽ നടക്കൂല, ശരിയാകില്ല എന്നൊക്കെ ഞാൻ പറയും. നമ്മൾ തമ്മിൽ വഴക്കൊക്കെ ഇട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലേക്ക് പോകാൻ നേരത്താണ് ഞാനത് തിരിച്ചറിയുന്നത്. അവരില്ലാതെ പറ്റില്ലെന്ന കാര്യം. അത് ഭയങ്കര കഠിനമാണ്. പിന്നെ ഈ നിമിഷം ആസ്വദിക്കുക.കുറച്ച് കോയി ഫിഷും ഒരു പട്ടിയെയും ഒക്കെ മേടിച്ചു കൊടുത്ത് അവർക്ക് ആക്റ്റിവിറ്റികൾ കൂട്ടി കൊടുക്കും".- ശ്രീനാഥ് ഭാസി പറഞ്ഞു.
അതേസമയം തമ്പി ആണ് അവറാച്ചൻ ആൻഡ് സൺസ് സംവിധാനം ചെയ്യുന്നത്. ബിജു മേനോൻ,ഗണപതി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഗ്രേസ് ആന്റണിയും അഖില ഭാർഗവനുമാണ് നായികമാർ.







Comments