
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മഞ്ജുവിന് ആശംസ നേര്ന്ന് സോഷ്യല് മീഡിയയില് പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് നടന് കുഞ്ചാക്കോ ബോബന്. ഇരുവരും ഒരുമിച്ചുളള യാത്രയ്ക്കിടയില് പകര്ത്തിയ ചിത്രവും ചാക്കോച്ചന് പങ്കുവെച്ചിട്ടുണ്ട്.
''പ്രിയപ്പെട്ട മഞ്ജുവിന് പിറന്നാള് ആശംസകള്. ഒരുപാട് സന്തോഷവും സിനിമകളും സൗഹൃദത്തിന്റെ നിമിഷങ്ങളും നിറഞ്ഞ നല്ല നാളുകള് ഇനിയും ഉണ്ടാവട്ടെ...''. കുഞ്ചാക്കോ ബോബന്റെ വാക്കുകള്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയുമെല്ലാം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. മൂവരും ഒരുമിച്ച് ധാരാളം യാത്രകളും നടത്താറുണ്ട്.
1995ല് ' സാക്ഷ്യം' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര് സിനിമയില് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ' സല്ലാപം' , ' ഈ പുഴയും കടന്ന്' , ' ആറാം തമ്പുരാന്' , ' സമ്മര് ഇന് ബെത്ലഹേം' , ' പ്രണയവര്ണ്ണങ്ങള്' , ' കന്മദം' തുടങ്ങി നിരവധി ചിത്രങ്ങളില് മഞ്ജു വാര്യര് അഭിനയിച്ചു.
വിവാഹശേഷം സിനിമയില് നിന്നും മാറിനിന്ന മഞ്ജു 2014ല് പുറത്തിറങ്ങിയ ' ഹൗ ഓര്ഡ് ആര്യു' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. ഇന്ന് മലയാളത്തിന് പുറമേ തമിഴിലും സജീവമാണ് താരം.







Comments