
തിരുവനന്തപുരം: പിഎം ശ്രീയില് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തിന് മേല് സമ്മര്ദം ചെലുത്തി കേന്ദ്രത്തിന്റെ കത്ത് വരുന്നത്. കത്ത് കിട്ടിയ കാര്യം വിദ്യാഭ്യാസമന്ത്രിയും സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയും യുഡിഎഫും തീരുമാനിച്ച് മുഖ്യമന്ത്രി പറയുമെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. പദ്ധതിയില് ശക്തമായ എതിര്പ്പ് പ്രകടിപ്പിക്കുന്നത് മുസ്ളീംലീഗാണ്.
2025 ഒക്ടോബര് 23 നായിരുന്നു കഴിഞ്ഞ സര്ക്കാര് പിഎംശ്രീയില് ഒപ്പിട്ടത്. ഈ ഒക്ടോബര് വരുമ്പോള് ഒരു വര്ഷമാകും. ഈ സാഹചര്യത്തില് പദ്ധതിയില് അടിയന്തിരമായി തീരുമാനം എടുക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇക്കാര്യത്തില് കേരളം ഉപസമിതിയെ വെച്ച കാര്യവും കേന്ദ്രസര്ക്കാര് അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉപസമിതികളുടെ നടപടികള് വേഗത്തിലാക്കാന് കത്തില് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സര്ക്കാര് ഒപ്പിട്ടതിനാല് അതില് നിന്നും പിന്മാറാന് കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിന് പകരം നിബന്ധനകളില് മാറ്റം വരുത്താന് നോക്കാമെന്നതാണ് മുഖ്യമന്ത്രി പറയുന്നത്.
പദ്ധതി നടപ്പാക്കുന്നതില് കെപിസിസി യോഗത്തിലും എതിര്പ്പ് ഉയര്ന്നിരുന്നു. പിഎം ശ്രീ നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കള് ഭാരവാഹി യോഗത്തില് ആവശ്യപ്പെട്ടു. എന്നാല് മറ്റ് സംസ്ഥാനങ്ങളിലെ കോണ്ഗ്രസ് മുഖ്യമന്ത്രിമാര് പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിശദീകരിച്ച മുഖ്യമന്ത്രി, കേന്ദ്രത്തിന് മുന്പാകെ ഉപാധികള് വയ്ക്കുമെന്നും മുഖ്യമന്ത്രി കെപിസിസി യോഗത്തില് കൂട്ടിച്ചേര്ത്തു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തില് വ്യക്തമാക്കി. ഉപസമിതിയുടെ നടപടികള് വേഗത്തിലാക്കണമെന്നും വിദ്യാര്ഥികളുടെ താല്പര്യം സംരക്ഷിക്കണമെന്നും കത്തില് പറയുന്നു. എന്നാല് ഉപസമിതി റിപ്പോര്ട്ട് വന്നതിന് ശേഷമായിരിക്കും കേന്ദ്രവുമായി കേരളം ചര്ച്ചയ്ക്ക് പോകുക. ഇതിനിടയിലാണ് കേന്ദ്രത്തിന്റെ കത്ത്് വീണ്ടും വന്നിരിക്കുന്നത്്.







Comments