
ഓള്ഡ് ട്രാഫോര്ഡ്: ചാമ്പ്യന്സ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മാഞ്ചസ്റ്റര് യുണൈറ്റഡ്. വ്യാഴാഴ്ച നടന്ന മത്സരത്തില് സബയെ എതിരില്ലാത്ത നാല് ഗോളുകള്ക്ക് തകര്ത്തുവിട്ടാണ് യുണൈറ്റഡ് വിജയം ആഘോഷിച്ചത്. അതേസമയം, കഴിഞ്ഞ തവണത്തെ അട്ടിമറി വീരന്മാരായ ബോഡോ/ഗ്ലിംറ്റിനെതിരെ ബയേണ് മ്യൂണിക് 5-0 എന്ന സ്കോറിനും വിജയം സ്വന്തമാക്കി. യൂറോപ്പിലെ പ്രധാന ക്ലബ് ടൂര്ണമെന്റില് ആദ്യമായി കളിച്ച സെസ്ക് ഫാബ്രിഗാസിന്റെ കോമോയും മികച്ച പ്രകടനം കാഴ്ചവെച്ചു.
മാഞ്ചസ്റ്റര് യുണൈറ്റഡിനായി മാത്യൂസ് ക്യൂണ ഈ സീസണിലെ തന്റെ ആദ്യ ഗോള് നേടി. നായകന് ബ്രൂണോ ഫെര്ണാണ്ടസ്, മുന്നേറ്റനിര താരം ബെഞ്ചമിന് സെസ്കോ, സെന്റര് ബാക്ക് ലിസാന്ഡ്രോ മാര്ട്ടിനെസ് എന്നിവരും ഓള്ഡ് ട്രാഫോര്ഡില് സ്കോര് ചെയ്തു.
ബോഡോ/ഗ്ലിംറ്റിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില് ബയേണ് ശരിക്കും കഷ്ടപ്പെട്ടു. എന്നാല് രണ്ടാം പകുതിയില് എതിരാളികളുടെ ഒത്തിണക്കമില്ലായ്മ മുതലെടുത്താണ് ബയേണ് 5-0ന്റെ കൂറ്റന് വിജയം നേടിയത്. ബയേണിനായി ഇംഗ്ളണ്ടിന്റെ നായകന് ഹാരി കെയ്ന് സ്കോര് ചെയ്തു. ഫ്രഞ്ച് താരം മൈക്കല് ഒലീസെ ഇരട്ട ഗോളുകളും നേടി. ജമാല് മുസിയാല, അല്ഫോന്സോ ഡേവിസ് എന്നിവരും ബോഡോയ്ക്ക് എതിരേ ബയേണിനായി ലക്ഷ്യം കണ്ടു.
മുന് സ്പാനിഷ് താരവും നിലവിലെ പരിശീലകനുമായ കോമോ മാറ്റിന് ബാതുരിന, തസോസ് ഡൂവികാസ്, അസ്സാനെ ഡിയോ, മാക്സിമോ പെറോണി എന്നിവരുടെ ഗോളുകളില് സ്വപ്നതുല്യമായ വിജയം നേടി. കരുത്തരായ ജര്മ്മന് ക്ലബ്ബ് ആര്ബി ലീപ്സിഗിനെതിരേയായിരുന്നു വിജയം. മറ്റ് മത്സരങ്ങളില് ലെന്സ് 3-2 എന്ന സ്കോറിന് സ്ലാവിയ പ്രാഗിനെ പരാജയപ്പെടുത്തി. ഫെനര്ബാെഷെ - റോമ മത്സരവും, പിഎസ് വി ഐന്തോവന് - ഷക്തര് ഡൊനെറ്റ്സ്ക് മത്സരവും 1-1 സമനിലയില് അവസാനിച്ചു.







Comments