
മുംബൈയിലെ ബോട്ട് യാത്രയുടെ ഓര്മ്മകള് പങ്കുവെച്ച് നടി ജെനീലിയ ഡിസൂസ. താന് ബോട്ട് യാത്ര ആസ്വദിക്കുന്ന ചിത്രം ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ആരാധകരുമായി പങ്കുവെച്ചത്. കടല്ക്കാറ്റും സുപരിചിതമായ മുംബൈ നഗരക്കാഴ്ചയും ആസ്വദിച്ച് പുഞ്ചിരിക്കുന്ന ജെനീലിയയെ ചിത്രത്തില് കാണാം.
"ബോട്ട് യാത്രകള്, കടല്ക്കാറ്റ്, പരിചിതമായ മുംബൈ നഗരക്കാഴ്ച... ചെറിയ കാര്യങ്ങള് നല്ല ഓര്മ്മകളെ തിരികെ കൊണ്ടുവരുന്നു" എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.

അതേസമയം, അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് താരം. രാം ഗോപാല് വര്മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന 'പോലീസ് സ്റ്റേഷന് മേം ഭൂത്' എന്ന ചിത്രത്തില് മനോജ് വാജ്പേയിക്കൊപ്പം ജെനീലിയ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കൂടാതെ ഇമ്രാന് ഹാഷ്മിയുടെ 'ഗൺമാസ്റ്റർ ജി9' എന്ന സിനിമയിലും താരം നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.







Comments