
കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും പവർകട്ടിനെതിരെ പ്രതിഷേധം. ടിവികെ നേതാവും മന്ത്രിയുമായ കെ. ജഗദീശ്വരിക്കെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്.
വിരുദുനഗർ രാജപാളയത്ത് വോട്ടർമാർക്ക് നന്ദി പറയാനെത്തിയപ്പോഴായിരുന്നു സംഭവം. പ്രദേശത്ത് വൈദ്യുതി മുടക്കം പതിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ മന്ത്രിയെ സമീപിച്ചത്. പ്രതിഷേധം ശക്തമായതോടെ നാട്ടുകാരും ടിവികെ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
സ്ഥിതിഗതികൾ രൂക്ഷമായതോടെ മന്ത്രി പ്രസംഗം വേഗത്തിൽ അവസാനിപ്പിച്ച് മടങ്ങി. പരാതികൾ പരിഹരിക്കുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നൽകി.
അതേസമയം, പവർകട്ടിനെതിരെ തിരുച്ചിറപ്പള്ളിയിലും നാട്ടുകാർ പ്രതിഷേധിച്ചു. ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. പവർകട്ട് പരിഹരിക്കുന്നതിനായി 15,000 പേരെ അധികമായി നിയമിച്ച് അറ്റകുറ്റപ്പണികൾ നടത്തുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്.







Comments