
വിനയന് സംവിധാനം ചെയ്ത് 2022-ല് റിലീസ് ചെയ്ത ചിത്രമായിരുന്നു ' ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്'. ഇപ്പോള് ചിത്രത്തിന്റെ ഓര്മ്മകള് പങ്കുവെച്ച് സംവിധായകന് വിനയന് സോഷ്യല് മീഡിയയില് കുറിച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമയില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്ക്കൊപ്പം ഷൂട്ടിംഗ് സമയത്ത് പകര്ത്തിയ ഒരു ചിത്രവും വിനയന് പങ്കുവച്ചിട്ടുണ്ട്.
ജയസൂര്യയും ഇന്ദ്രജിത്തും ആദ്യമായി ഊമപ്പെണ്ണിലൂടെ നായകനും വില്ലനുമായി സിനിമയില് അങ്കം കുറിച്ചു.ഇന്നവര് മലയാളത്തിന്റെ എണ്ണം പറഞ്ഞ താരങ്ങളായതില് ഒത്തിരി സന്തോഷം എന്നാണ് വിനയന് ഫേസ്ബുക്കില് കുറിച്ചത്.
വിനയന് പങ്കുവച്ച കുറിപ്പ് :
“ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ” 24 വർഷങ്ങൾക്കു മുൻപാണ് റിലീസ് ചെയ്തത്.. ജയസൂര്യയും ഇന്ദ്രജിത്തും ആദ്യമായി ഊമപ്പെണ്ണിലൂടെ നായകനും വില്ലനുമായി സിനിമയിൽ അങ്കം കുറിച്ചു…ഇന്നവർ മലയാളത്തിന്റെ എണ്ണം പറഞ്ഞ താരങ്ങളായതിൽ ഒത്തിരി സന്തോഷം…മറ്റൊരു നായക നടനിൽ നിന്നും മാറി പുതുമുഖം ജയസൂര്യയിലേക്ക് ആ കഥാപാത്രമെത്തുന്നത് വളരെ യാദൃശ്ചികമായാണ്…
ഇവർ രണ്ടുപേർ കൂടാതെ ജയസൂര്യയുടെ സഹോദരിയായി അഭിനയിച്ച കാർത്തികയും ഊമപ്പെണ്ണിന് ഉരിയാടാപ്പെയ്യനിലൂടെയാണ് സിനിമയിലെത്തുന്നത് … എന്റെ കൂടെ ഇലക്ട്രിസിറ്റി ബോർഡിൽ ജോലിചെയ്തിരുന്ന പ്രിയ സുഹൃത്ത് കൈനകരി സുരേന്ദ്രന്റെ മകൻ
സുദീപ് കുമാർ(ഇന്നത്തെ പ്രസിദ്ധ ഗായകൻ) ആ സിനിമയിലൂടെ പിന്നണി ഗായകനായി… പി കെ ആർ പിള്ളച്ചേട്ടനായിരുന്നു നിർമ്മാതാവ്..
വിജയകരമായിരുന്ന ആ സിനിമ തമിഴിലെ വലിയ നിർമ്മാണക്കമ്പനിയായ ഓസ്കാർ ഫിലിംസ് റീമേക്ക് ചെയ്തു… പിന്നീട് കന്നട ഭാഷയിലും വന്നു.. മലയാളവും തമിഴുമേ ഞാൻ സംവിധാനം ചെയ്തുള്ളു… ജയസൂര്യ മലയാളത്തിലും തമിഴിലും കന്നടയിലും ആ സിനിമയിൽ നായകനായി...







Comments