
നിര്മ്മാതാവും നടിയുമായ സാന്ദ്ര തോമസും മക്കളായ തങ്കവും കുല്സുവും ചേര്ന്നുള്ള പുതിയ ഇന്സ്റ്റഗ്രാം റീല്സ് വീഡിയോ സോഷ്യല് മീഡിയയില് വൈറലാകുന്നു. ' കിലുക്കം ' സിനിമയിലെ ' ഊട്ടിപ്പട്ടണം പോട്ടികട്ടണം സൊന്നാ വാടാ' എന്ന ഗാനത്തിനൊപ്പമാണ് സാന്ദ്രയും മക്കളും ക്യൂട്ട് പ്രകടനവുമായി എത്തിയിരിക്കുന്നത്.
മൂവരുടെയും ഡാന്സ് വീഡിയോ ഇതിനോടകം ആരാധകര് ഏറ്റെടുത്ത് കഴിഞ്ഞു. ഊട്ടി യാത്രയ്ക്കിടയില് ചിത്രീകരിച്ച വീഡിയോ ആണ് സാന്ദ്ര ഇന്സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
പിന്നാലെ നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റും ലൈക്കുമായി എത്തിയത്. ' സൂപ്പര് പെര്ഫോമന്സ് ' , ' ഇനിയും ഡാന്സ് റീല്സ് ചെയ്യണേ ചേച്ചി' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്.
സോഷ്യല് മീഡിയയില് സാന്ദ്രയും മക്കളും പങ്കുവെക്കുന്ന വീഡിയോകള് വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. തങ്കം, കുല്സു എന്നീ വിളിപേരുകളില് അറിയപ്പെടുന്ന ഇരട്ടക്കുട്ടികളുടെ കുസൃതി വീഡിയോകള് മുന്പും സോഷ്യല് മീഡിയ ഏറ്റെടുത്തിട്ടുണ്ട്.







Comments