
ഗായിക മൃദുല വാര്യരും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നു. മൃദുല വാര്യര് തന്റെ ഇന്സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
' ഒരുമിച്ച് വേദി പങ്കിട്ട നാളുകൾ മുതൽ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്! ഇത്രയും കാലത്തിന് ശേഷം നിങ്ങളെ കാണാനായതില് വലിയ സന്തോഷം, രഞ്ജിനി ഹരിദാസ്' എന്നാണ് രഞ്ജിനിക്കൊപ്പം ഫ്ളൈറ്റ് യാത്രയ്ക്കിടയില് പകര്ത്തിയ ചിത്രം പങ്കിട്ട് മൃദുല വാര്യര് കുറിച്ചത്.
ഐഡിയ സ്റ്റാര് സിംഗറിലൂടെ മലയാളി പ്രേക്ഷകര്ക്ക് പ്രിയങ്കരികളായി മാറിയ താരങ്ങളാണ് മൃദുല വാര്യരും രഞ്ജിനി ഹരിദാസും. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്ക്കകം തന്നെ നിരവധി ആരാധകരാണ് ലൈക്കും കമന്റുുമായി എത്തിയത്.
ബ്ലസി സംവിധാനം ചെയ്ത 'കളിമണ്ണ്' എന്ന സിനിമയിലെ ലാലീ ലാലീ ലേലോ.. എന്ന പാട്ടായിരുന്നു മൃദുലയെ മലയാള സിനിമയില് പ്രശസ്തയാക്കിയത്. തുടര്ന്ന് ഇരുനൂറോളം ഗാനങ്ങള് മൃദുല പാടിയിട്ടുണ്ട്. 2023 ലെ സ്റ്റേറ്റ് അവാര്ഡും ഗായിക നേടിയിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി ചേലിയ സ്വദേശിയാണ് മൃദുല തൃശൂരിലാണിപ്പോള് താമസിക്കുന്നത്.
വേറിട്ട അവതരണശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില് ഇടം നേടിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴും നിരവധി പരിപാടികളില് രഞ്ജിനി നിറസാന്നിധ്യമാണ്.







Comments