
തിരുവനന്തപുരം: സംസ്ഥാനത്തെ പവർ കട്ടിനെയും പവർ കട്ട് രീതിയെയും ട്രോളാക്കി സിപിഎം നേതാവ് കെ ടി ജലീൽ. സംസ്ഥാനത്ത് ദിവസവും നാല് പവർകട്ടാണ് ഉള്ളതെന്നും അവയുടെ പേര് ഇന്ദിരാ കട്ട്, പൂക്കി കട്ട്, രാഹുൽ കട്ട്, പാണക്കാട് കട്ട് എന്നിങ്ങനെയാണെന്ന വീഡിയോയും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ജലീൽ തന്റെ പോസ്റ്റിൽ യുഡിഎഫ് വരാൻ ആഗ്രഹിച്ചവർ ഇപ്പോൾ പൂക്കി സർക്കാർ പോകാനാണ് പ്രാത്ഥിക്കുന്നതെന്നും പറഞ്ഞു.
പോസ്റ്റ് പൂർണമായി താഴെ കൊടുത്തിരിക്കുന്നു;
മാറ്റത്തിന് വോട്ട് ചെയ്തവരെ, ഇത്രവേഗം മാറ്റം അനുഭവിപ്പിക്കാൻ ''പൂക്കി" സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. 10 കൊല്ലം കേൾക്കാത്തതും കാണാത്തതും കേരളം കണ്ടുതുടങ്ങി.
പവർക്കട്ട് ഇതാ വന്നെത്തി!
ദിവസവും രാത്രി നാല് കട്ട്!
ഒന്നാമത്തെ കട്ട് : ഇന്ദിരാ കട്ട്
രണ്ടാമത്തെ കട്ട് : പൂക്കി കട്ട്
മൂന്നാമത്തെ കട്ട് : രാഹുൽ കട്ട്
നാലാമത്തെ കട്ട് : പാണക്കാട് കട്ട്
UDF സർക്കാർ വരാൻ 'യാസീൻ' ഓതിയവർ, പൂക്കി സർക്കാർ പോകാൻ 'ഖത്തം' ഓതിത്തുടങ്ങി. കണ്ടാൽ അറിയാത്തവർ കൊണ്ടാൽ അറിയുമെന്ന് കാരണവൻമാർ പറയുന്നത് വെറുതെയല്ല.







Comments