
ന്യൂഡൽഹി: കോഴിക്കോട് വെച്ച് കൂടിക്കാഴ്ച നടത്താനിരിക്കെ, കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ എല്ലാ കാഴ്ചപ്പാടുകളോടും തനിക്ക് യോജിപ്പില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. സ്ത്രീകൾ വീടുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയണമെന്ന കാന്തപുരത്തിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പുനൽകുന്ന രാജ്യമാണ് മലേഷ്യ എന്ന് താൻ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറയുമെന്നും അൻവർ ഇബ്രാഹിം കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ വേളയിൽ എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മലേഷ്യൻ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മതഗ്രന്ഥങ്ങളും ഖുറാനും പ്രവാചകന്റെ ചര്യകളും മനസ്സിലാക്കുന്നതിൽ സംഭാവനകൾ നൽകിയിട്ടുള്ള, പല കാര്യങ്ങളിലും മികച്ചൊരു അധ്യാപകനായ പരമ്പരാഗത മതപണ്ഡിതനാണ് അദ്ദേഹം. എങ്കിലും അദ്ദേഹത്തിന്റെ എല്ലാ കാഴ്ചപ്പാടുകളോടും ഞങ്ങൾ യോജിക്കണമെന്നില്ല," അദ്ദേഹം പറഞ്ഞു.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തെ തുടർന്ന് നാളെ വൈകിട്ട് 5 മണി മുതൽ കോഴിക്കോട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്.വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ്–കുന്ദമംഗലം–മടവൂർ വരെയും പൂർണ ഗതാഗത നിയന്ത്രണമുണ്ടാകും. അൻവർ ഇബ്രാഹിം കടന്നുപോകുന്ന സമയത്തും റൂട്ടിൽ പൂർണ ഗതാഗത നിയന്ത്രണമുണ്ടാകും.







Comments