
ബിഗ് സ്ക്രീനില് ഇതുവരെ മുഖം കാണിച്ചിട്ടില്ലെങ്കിലും ജനിച്ച നാള് മുതല് സെലിബ്രിറ്റിയായി മാറിയ താരപുത്രിയാണ് മീനാക്ഷി ദിലീപ്. മലയാളത്തിന്റെ പ്രിയതാരങ്ങളായ ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി സോഷ്യല് മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരപുത്രിയാണ്. ദിലീപിന്റെ സ്വന്തം മീനൂട്ടി പങ്കിടാറുള്ള ചിത്രങ്ങളെല്ലാം വളരെ വേഗത്തില് വൈറലായി മാറാറുണ്ട്.
എംബിബിഎസ് നേടി ഡോക്ടറായി തിളങ്ങി നില്ക്കുമ്പോഴും സിനിമയില് നല്ല സൗഹൃദങ്ങളും മീനാക്ഷിയ്ക്കുണ്ട്. അക്കൂട്ടത്തില് മുന്നിരയിലാണ് നടിയും ബിസിനസ് വിമണുമൊക്കെയായ നമിത പ്രമോദ്. ദിലീപിന്റെ നായികയായി ഒരുപാട് സിനിമകളില് അഭിനയിച്ചിട്ടുള്ള നമിതയുമായി മീനാക്ഷിയ്ക്കുള്ള സൗഹൃദം വളരെ അപ്രതീക്ഷിതമായി വന്നു ചേര്ന്നതാണ്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല് മീഡിയയില് നിറഞ്ഞതോടെയാണ് ആ സൗഹൃദത്തിന്റെ ആഴം പ്രേക്ഷകരും മനസ്സിലാക്കിത്തുടങ്ങിയത്.
ഇപ്പോഴിതാ തന്റെ പ്രിയ ചങ്ക് നമിത പ്രമോദിന്റെ നമ്മ ദേശി എന്ന സാരി ബ്രാന്ഡിന്റെ മോഡലായി എത്തിയിരിക്കുകയാണ് മീനാക്ഷി ദിലീപ്. കാവ്യമാധവന്റെ ലക്ഷ്യയുടെ മോഡലായി മീനാക്ഷി മിക്കപ്പോഴും സോഷ്യല് മീഡിയയില് എത്താറുള്ള മീനൂട്ടി ആദ്യമായിട്ടാണ് മറ്റൊരു ബ്രാന്ഡിന്റെ മോഡലാകുന്നത്.
‘‘സഹോദരി ബന്ധം ആഘോഷിക്കുന്നു ...’’ എന്ന ക്യാപ്ഷന് നല്കിയാണ് നമിത മീനാക്ഷിയ്ക്കൊപ്പമുള്ള ചിത്രങ്ങള് പങ്കിട്ടിരിക്കുന്നത്. പ്യുയര് സില്ക് ഓര്ഗാന്സ ടിഷ്യു സാരിയാണ് ഇരുവരും ധരിച്ചിരിയ്ക്കുന്നത്. ഒന്ന് മനോഹരമായ വരകളോടു കൂടിയതും, മറ്റൊന്ന് സ്വർണ്ണ-വെള്ളി നൂലുകളാൽ നെയ്ത സൂക്ഷ്മമായ ഡിസൈനുകളായ ‘സോന-രൂപ ബൂട്ട’ കൊണ്ട് അലങ്കരിച്ചതുമാണ്. ‘നമ്മ ദേസി’യുടെ കാളി ബനാറസി എഡിഷനിലുള്ളതാണ് ഇവരുടെ സാരികള്. കുറച്ചു നാളുകളായി ഇവര് ഒരുമിച്ചുള്ള ചിത്രങ്ങള് പ്രത്യക്ഷപ്പെടാതിരുന്നതോടെ രണ്ടാളും പിണക്കത്തിലാണോ എന്ന സംശയം ആരാധകര് പ്രകടിപ്പിച്ചിരുന്നു. എന്നാല് ആ ഗോസിപ്പുകള്ക്കെല്ലാം വിരാമാമിടുന്നതാണ് നമിതയുടെയും മീനാക്ഷി ദിലീപിന്റെയും പുതിയ ചിത്രങ്ങള്. മിനാക്ഷിയുടെ സ്റ്റണിംഗ് ഫോട്ടോഷൂട്ട് കണ്ടിട്ട് താരപുത്രി സജീവമായി മോഡലിങിലേക്ക് ഇറങ്ങുമോ എന്ന ചോദ്യവും ആരാധകര് കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. നിലവില് ഡോക്ടറായി പ്രാക്ടീസ് ചെയ്തു വരികയാണ് മീനൂട്ടി.







Comments