
ന്യൂഡൽഹി: ശനിയാഴ്ച ബ്രിക്സ് ഉച്ചകോടിയിലെ പ്രാരംഭ പ്രസംഗത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അസ്വസ്ഥത അനുഭവപ്പെട്ടതായി മനസ്സിലാക്കിയതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം കുറച്ചുനേരം നിർത്തിവെച്ചു. ഷി ജിൻപിങ്ങിന് നേരെ തിരിഞ്ഞ പ്രധാനമന്ത്രി മോദി, ചൈനീസ് പ്രസിഡന്റിനൊപ്പമുണ്ടായിരുന്ന വിവർത്തകനോട് “എല്ലാം ശരിയല്ലേ?” എന്ന് ചോദിച്ചു. നിമിഷങ്ങൾക്കകം അദ്ദേഹം ഈ ചോദ്യം ആവർത്തിക്കുകയും ചെയ്തു.
ഷിക്ക് അസ്വസ്ഥത തോന്നാൻ കാരണമെന്താണെന്ന് വ്യക്തമല്ല. മൈക്രോഫോണുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ മോദിയുടെ പ്രസംഗത്തിന്റെ പരിഭാഷയുമായി ബന്ധപ്പെട്ടോ ആകാം ഇത്. ചൈനയുടെ ഭാഗത്തുനിന്ന് പെട്ടെന്ന് ഔദ്യോഗിക പ്രതികരണമുണ്ടായില്ല.
ഏഴ് വർഷത്തിന് ശേഷമാണ് ഷി ഇന്ത്യ സന്ദർശിച്ചത്. പിന്നീട് അദ്ദേഹം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തു. ഏഴ് വർഷത്തിന് ശേഷമാണ് ഷി ഇന്ത്യ സന്ദർശിച്ചത്. പിന്നീട് അദ്ദേഹം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തു.
ബ്രിക്സ് നേതാക്കൾക്കും പങ്കാളി രാജ്യങ്ങൾക്കും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾക്കുമായി പ്രധാനമന്ത്രി മോദി ഒരുക്കിയ ഗാല ഡിന്നറിൽ ഷി പങ്കെടുത്തിരുന്നില്ല. അസാന്നിധ്യത്തിനുള്ള കാരണം പെട്ടെന്ന് അറിവായിരുന്നില്ല. തിരക്കേറിയ ദിവസത്തിന് ശേഷം വിശ്രമിക്കാൻ ഷി ഹോട്ടലിലേക്ക് മടങ്ങിയതായി ഒരു വൃത്തം സൂചിപ്പിച്ചു.ഉച്ചകോടിയിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മൊഹമ്മദും അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നില്ല.







Comments