
ഭര്ത്താവ് അര്ജുന് സോമശേഖരന് പിറന്നാള് ആശംസകളുമായി നടിയും നര്ത്തകിയും സോഷ്യല് മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷ്. അര്ജുന്റെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും സൗഭാഗയ തന്റെ ഇന്സ്റ്റഗ്രാം പേജിലൂടെ ആരാധകര്ക്കായി പങ്കുവെച്ചിട്ടുണ്ട്.
‘മറക്കാനാവാത്ത ഒരു ജന്മദിനം.. എന്റെ ചക്കര വാവയ്ക്ക് .. അവന് എപ്പോഴും സന്തോഷത്തോടും അനുഗ്രഹത്തോടും കൂടി ഇരിക്കട്ടെ... ദിവസങ്ങള് കഴിയുന്തോറും എനിക്ക് അവനോടുളള സ്നേഹം കൂടിവരികയാണ്. അവന് അതിന് അര്ഹനാണ് ’എന്നായിരുന്നു സൗഭാഗ്യയുടെ വാക്കുകള്.
അര്ജുന് പ്രണയാദ്രമായ പിറന്നാളുളള നല്കുന്ന ചിത്രങ്ങളും കുടുംബത്തോടൊപ്പം സന്തോഷം പങ്കിടുന്ന ചിത്രങ്ങളും കുറിപ്പിനൊപ്പം സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.
ടെലിവിഷന് ഷോകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്ക്ക് പ്രിയങ്കരനാണ് അര്ജുന്. നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. നടിയും നര്ത്തകിയുമായ താര കല്യാണിന്റെ നൃത്തവദ്യാലയത്തില് നിന്നാരംഭിച്ച സൗഹൃദമാണ് പിന്നീട് അര്ജുന്റെയും സൗഭാഗ്യയുടെയും വിവാഹത്തിലെത്തിയത്.
ഇരുവര്ക്കും സുദര്ശന എന്നൊരു മകളാണുളളത്. മകള്ക്കൊപ്പമുളള മനോഹരമായ റീലുകള് ഇരുവരും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.







Comments