
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് ഇരുവരും ഒന്നിച്ചഭിനയിച്ചതെങ്കിലും, ആ കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സിൽ ഇന്നും തിളങ്ങിനിൽക്കുന്നു.
വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന സംയുക്ത വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് മടങ്ങിയെത്തുമോ എന്നറിയാൻ ആരാധകർക്ക് എന്നും വലിയ കൗതുകമാണ്. ഇരുവരും ഒന്നിച്ചൊരു സിനിമ ഇനി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ബിജു മേനോൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'ഞങ്ങൾ നല്ല കോമ്പോ അല്ലേ. സിനിമയിൽ ഇനി ഞങ്ങൾ ഒന്നിച്ച് വരുന്നത് പാടാണ്. നമ്മൾ അടുത്തറിയുന്തോറും നമുക്ക് ഒരുമിച്ച് അഭിനയിക്കാൻ വല്യ പാട് വരും. കല്യാണത്തിന് മുൻപ് ഞങ്ങളൊന്നിച്ച് ചെയ്ത സിനിമ 'മേഘമൽഹാറാ'ണ്. അതിലെ സീരിയസ് സിറ്റുവേഷനൊക്കെ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച് കഴിയുമ്പോൾ ഞങ്ങൾക്ക് ഭയങ്കരമായി ചിരി വരുമായിരുന്നു. അത് ഭയങ്കര ബുദ്ധിമുട്ടാണ്, ഒന്നിച്ച് അഭിനയിക്കാൻ; ബിജു മേനോൻ പറഞ്ഞു.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ' വീണ്ടും ചില വീട്ടുകാര്യങ്ങള്' എന്ന ചിത്രത്തിലൂടെയാണ് സംയുക്തയുടെ സിനിമാ അരങ്ങേറ്റം. വാഴുന്നോര്, ചന്ദ്രനുദിക്കുന്ന ദിക്കില്, ലൈഫ് ഈസ് ബ്യൂട്ടിഫുള്, മേഘസന്ദേശം, വണ്മാന് ഷോ തുടങ്ങി നിരവധി ചിത്രങ്ങളില് സംയുക്ത അഭിനയിച്ചു. വീണ്ടും ചില വീട്ടുകാര്യങ്ങള്, മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല് എന്നിവയിലൂടെ രണ്ടു തവണ മികച്ച നടിക്കുളള സംസ്ഥാനസര്ക്കാരിന്റെ അവാര്ഡ് നേടി. കുബേരന് ആയിരുന്നു സംയുക്ത ഒടുവില് അഭിനയിച്ച സിനിമ. 2002ലായിരുന്നു വിവാഹം.

Comments