
നടി ഗായത്രി അരുണും മകൾ കല്യാണിയും മലയാളികൾക്ക് സുപരിചിതരാണ്. ഇപ്പോൾ അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കല്യാണി.
'അമ്മയ്ക്ക് ജന്മദിനാശംസകൾ... അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു, എന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി അമ്മയാണ്', എന്നാണ് ഗായത്രിക്കൊപ്പമുളള ചിത്രം പങ്കിട്ട് കല്യാണി കുറിച്ചത്. പിന്നാലെ നിരവധിപ്പേർ ഗായത്രിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തി.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗായത്രി അരുൺ. 'പരസ്പരം' എന്ന സീരിയലിലൂടെയാണ് ഗായത്രി ശ്രദ്ധനേടുന്നത്. പിന്നീട് സിനിമയിലേക്കും താരം ചുവടുവെച്ചു. അഭിനയത്തിനു പുറമെ പുസ്തകമെഴുത്തും, വ്ളോഗിങ്ങും, ബിസിനസ്സുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരം കൂടിയാണ് ഗായത്രി.
ഗായത്രിക്കൊപ്പം നന്നേ ചെറുപ്പത്തിലെ റീലുകളിലും വീഡിയോകളിലുമെല്ലാം സജീവമായിരുന്നു മകൾ കല്യാണി. ഇരുവരുടെയും 'പഞ്ചാര വിറ്റുനടന്ന കുഞ്ചു' എന്ന വീഡിയോ ഏറെ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു.







Comments