
നടി പാര്വതി തിരുവോത്ത് നായികയായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ' പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്'. വിജയരാഘവന്, മാത്യു തോമസ്, സിദ്ധാര്ത്ഥ് ഭരതന്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തില് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മാത്യു തോമസിന് പോലീസ് വേഷം ചെയ്യാന് പേടിയായിരുന്നുവെന്ന് നടന് വിജയരാഘവന്.
മാത്യുവിന് എപ്പോഴും ഭയങ്കര സംശയങ്ങളാണെന്നും സിനിമയില് അസ്സലായി പോലീസ് വേഷം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്യുവിന്റെ വിചാരം അവന് ഇപ്പോഴും കൊച്ചു പയ്യന് ആണെന്നും വിജയരാഘവന് കൂട്ടിച്ചേര്ത്തു. റിപ്പോര്ട്ടര് ഫിലിംസിന് നല്കിയ അഭിമുഖത്തിലാണ് നടന് ഇക്കാര്യം പറഞ്ഞത്.
‘മാത്യുവിന് ഭയങ്കര സംശയങ്ങളാണ്…പോലീസാകാന് മാത്യുവിന് പേടിയായിരുന്നു. അസ്സലായി തന്നെ പോലീസ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് അവന് പോലീസായി അഭിനയിക്കുന്നത്. അവന്റെ വിചാരം ഇപ്പോഴും കൊച്ചുപയ്യനാണെന്നാണ്. വീട്ടിലൊക്കെ കൊഞ്ചിച്ച് വളര്ത്തിയതിന്റെ കുഴപ്പമാണത്. അതുകൊണ്ട് ഞാന് പോലീസായാല് നന്നാകുമോ എന്നൊരു ഭയം വന്നതാണ്. പക്ഷേ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. ഡബ്ബിങ്ങിന് ഞാന് കണ്ടപ്പോള് നന്നായിട്ടുണ്ട്', വിജയരാഘവൻ പറഞ്ഞു.
'പോലീസിലേക്ക് ആദ്യമായി കയറുന്ന ചെറുപ്പക്കാരന്റെ ക്യാരക്ടറാണ് അവൻ ചെയ്തത്. ഷഹദ് ആദ്യം വിളിച്ച് ഈ ക്യാരക്ടര് പറഞ്ഞപ്പോള് അയ്യോ ഞാനിത് ചെയ്താല് നന്നാകുമോ എന്ന സംശയമായിരുന്നു അവന്. അതേസമയം ജീവിതത്തില് നടന് എന്ന നിലയില് എന്നും പേടി വേണം. ഓരോ ക്യാരക്ടേഴ്സ് ചെയ്യുമ്പോഴും അതിനോടുള്ള ഒരു ഭയം വേണമല്ലോ, എന്നാലേ നമ്മള് നന്നാവുകയുള്ളൂ. എല്ലാം തികഞ്ഞവനാണെന്ന് വിചാരിച്ചിരുന്നിട്ട് കാര്യമില്ല. എനിക്കിപ്പോഴും പേടിയുണ്ട്', വിജയരാഘവന് കൂട്ടിച്ചേർത്തു.
അതേസമയം തിയേറ്ററുകളില് മികച്ച പ്രതികരണം നേടി പ്രദര്ശനം തുടരുകയാണ് ചിത്രം. പ്രകാശന് പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങള്ക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' പ്രഥമദൃഷ്ട്യാ കുറ്റക്കാര്'. ഇന്വെസ്റ്റിഗേറ്റിവ് ജോണറില് ഒരുക്കിയ ചിത്രത്തില് പാര്ത്ഥിപന്, വിനയ് ഫോര്ട്ട്, അസീസ് നെടുമങ്ങാട്, നിയാസ് ബക്കര്, ജയശ്രീ ശിവദാസ്, പ്രവീണ്കുമാര് എന്നിവരും അണിനിരക്കുന്നുണ്ട്.







Comments