
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന്റെ ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനം എടുത്ത് പി.എസ്.സി. വേണമെങ്കില് പി.എസ്.സി. ഓഫീസിലെത്തി മൊഴിയെടുക്കട്ടെ എന്ന നിലപാട് എടുത്തു.
ഇതിനായി ക്രൈംബ്രാഞ്ചിന്റെ ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില് യോഗം ചേര്ന്നാണ് തീരുമാനം എടുത്തിരിക്കുന്നത്. പൊതുസമൂഹത്തില് പി.എസ്.സി യുടെ അന്തസ്സ് കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പി.എസ്.സി യെ പൊതുസമൂഹത്തില് മോശമാക്കി കാണിക്കാനുള്ള നടപടിയാണെന്നും പറഞ്ഞു.മുന് ഹൈക്കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.
ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാല് അംഗങ്ങള്ക്കാണ് പ്രത്യേക അന്വേഷസംഘം നോട്ടീസ് നല്കിയത്. അതേസമയം പി.എസ്.സി. ആസ്ഥാനത്തെത്തിയുള്ള ചോദ്യം ചെയ്യല് അംഗീകരിക്കുന്ന നിലപാടാണ് നേരത്തേ ക്രൈംബ്രാഞ്ചും എടുത്തത്. പി.എസ്.സി അംഗങ്ങള്ക്ക് പ്രത്യേക പരിരക്ഷയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ മറുപടി. ...







Comments