
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി കെ മുരളീധരൻ. ഇഡിയോട് കോൺഗ്രസിന് എല്ലാക്കാലത്തും ഒരേ നിലപാടാണെന്നും കെ മുരളീധരൻ പറഞ്ഞു.
ഇഡി നീക്കത്തിൽ വ്യത്യസ്ത നിലപാടുകളുമായി മുൻ സിപിഐഎം നേതാക്കളും എംഎൽഎമാരുമായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും രംഗത്തെത്തിയതോടെയാണ് വിഷയം ശ്രദ്ധേയമായത്. സിപിഐഎമ്മിനെ വെല്ലുവിളിച്ച് കണ്ണൂരിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ വിജയിച്ചവരെന്ന നിലയിലും ഇരുവരുടെയും പ്രതികരണം ശ്രദ്ധ നേടി.
ഇഡി നിലവാരമില്ലാത്ത ഏജൻസിയാണെന്നാണ് തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദന്റെ വിമർശനം. ഇഡി നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം പ്രതികരിച്ചു.







Comments