
ഗുജറാത്തിലെ രാജ്കോട്ടിൽ ഞെട്ടിക്കുന്ന സംഭവത്തിൽ പശുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കനുഭായ് ഗോണ്ഡാലിയ എന്നയാളെയാണ് രാജ്കോട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് വയസുള്ള പശുവിനെതിരെയാണ് ഇയാൾ ക്രൂരത കാട്ടിയതെന്നാണ് പരാതി. സംഭവത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രാദേശിക കന്നുകാലി വളർത്തലുകാരനായ മെർഖിഭായ് ചാവ്ഡയുടെ വീട്ടിൽനിന്നാണ് പശുവിനെ കാണാതായത്. പശുവിനെ തിരഞ്ഞിറങ്ങിയ ഉടമ ശ്മശാനത്തിന് സമീപമുള്ള പ്രദേശത്തെത്തിയപ്പോഴാണ് കനുഭായിയെ പശുവിനൊപ്പം കണ്ടതെന്നാണ് പോലീസ് പറയുന്നത്. ഉടമയെ കണ്ടതോടെ ഇയാൾ അവിടെനിന്ന് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. പശുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. മൃഗത്തോട് കാട്ടിയതായി ആരോപിക്കപ്പെടുന്ന ക്രൂരതയിൽ അന്വേഷണം നടത്തി നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.







Comments