
ബെംഗളൂരു: കോൺഗ്രസ് സർക്കാരിന്റെ ഗ്യാരണ്ടി പദ്ധതികളുടെ ജനപ്രീതി എടുത്തുക്കാട്ടിക്കൊണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോലും കോൺഗ്രസ് സർക്കാരിന്റെ ഗ്യാരണ്ടി പദ്ധതികൾ "കോപ്പി ചെയ്യുകയാണെന്ന്" കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ തിങ്കളാഴ്ച പറഞ്ഞു.
ബെംഗളൂരുവിൽ തിങ്കളാഴ്ച സംസാരിക്കവെ, കോൺഗ്രസ് സർക്കാരിന്റെ ക്ഷേമ ഗ്യാരധികൾ ഒരു "ബ്ലോക്ക്ബസ്റ്റർ" ആയി മാറിയിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. നവംബറിലെ മിഡ്ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിസഭയുടെയും സെനറ്റിന്റെയും നിയന്ത്രണം നിലനിർത്തിയാൽ എല്ലാ മുതിർന്ന അമേരിക്കക്കാർക്കും 5,000 ഡോളർ നൽകുമെന്ന ട്രംപിന്റെ സമീപകാല വാഗ്ദാനവുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു.
വലിയ തോതിൽ വരുമാനം ശേഖരിക്കുന്നതിനാൽ യുഎസ് സർക്കാരിന് "പേയ്മെന്റു"കൾ നൽകാൻ കഴിയുമെന്ന് പറഞ്ഞുകൊണ്ട്, എല്ലാ മുതിർന്ന അമേരിക്കക്കാർക്കും 5,000 ഡോളർ "ഡിവിഡൻഡ്" നൽകാനുള്ള തന്റെ നിർദ്ദേശം ട്രംപ് പുതുക്കി. റിപ്പബ്ലിക്കൻമാർ വിജയിച്ചാൽ അത് എളുപ്പമാണ്. ഉയർന്ന വരുമാനമുള്ളതിനാൽ അത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും എന്നും ട്രംപ് ഞായറാഴ്ച അയർലണ്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡാളസിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിലാണ് ട്രംപ് ഈ നിർദ്ദേശം ആദ്യമായി അവതരിപ്പിച്ചത്. യുഎസിലേക്ക് ഒഴുകുന്ന ട്രില്യൻ കണക്കിന് ഡോളറുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം ഈ വാഗ്ദാനം മുന്നോട്ട് വെച്ചത്.







Comments