
നടിയും അവതാരകയുമായ പേളി മാണി മലയാളികള്ക്ക് സുപരിചിതയാണ്. നടന് ശ്രീനിഷ് അരവിന്ദാണ് പേളിയുടെ ഭര്ത്താവ്. നില, നിതാര എന്നിങ്ങനെ രണ്ട് പെണ്മക്കളാണ് ഇവര്ക്കുളളത്. സോഷ്യല് മീഡിയയില് നിരവധി ആരാധകരാണ് നിലയ്ക്കും നിതാരക്കുമുളളത്.
ഇപ്പോള് മക്കള്ക്കൊപ്പമുളള ചിത്രങ്ങള് പങ്കുവെച്ച് പേളി സോഷ്യല് മീഡിയയില് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. '' എന്റെ കുട്ടി കുറുമ്പികള്... രണ്ട് കൊച്ചു പെണ്കുട്ടികള്, അവരാണ് എന്റെ ലോകം എന്ന കാര്യം ഒട്ടും അറിയാത്തവര്. ഒരു അമ്മയാകുന്നത് എങ്ങനെയെന്ന് അവര് എന്നെ പഠിപ്പിക്കുകയാണ്... ഞാനത് ഓരോന്നായി മനസ്സിലാക്കി കുറിച്ചുവെക്കുന്നുമുണ്ട്. എന്റെ പെണ്മക്കള്. എന്റെ കുസൃതിക്കൂട്ടം. എന്റെ സമാധാനം. എന്റെ ജീവനും ജീവിതവും. അവര്ക്ക് വേണ്ടി ഞാന് ജീവിക്കും അവര്ക്ക് വേണ്ടി ഞാന് മരിക്കും'', ചിത്രങ്ങള്ക്കൊപ്പം പേളി കുറിച്ചു.
ഡി ഫോര് ഡാന്സ് റിയാലിറ്റി ഷോയില് അവതാരകയായി എത്തിയതോടെയാണ് പേളി മലയാളികള്ക്ക് സുപരിചതയാകുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം ആദ്യ സീസണില് റണ്ണറപ്പായി. 2019ല് ആയിരുന്നു ശ്രീനിഷുമായുളള വിവാഹം.







Comments