
സംഗീത സംവിധായകന് ഔസേപ്പച്ചന് പിറന്നാള് ആശംസകള് നേര്ന്ന് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. വീഡിയോ കോള് ചെയ്താണ് സുരേഷ് ഗോപി ആശംസ അറിയിച്ചത്. ഇതിന്റെ വീഡിയോ ഔസേപ്പച്ചന് തന്നെയാണ് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചത്.
എനിക്ക് ലഭിച്ച അപൂര്വ ജന്മദിനാശംസ എന്ന അടിക്കുറിപ്പോടെയാണ് ഔസേപ്പച്ചന് വീഡിയോ പങ്കുവെച്ചത്. ഔസേപ്പച്ചന് ഒരുക്കിയ ‘യവനകഥയില് നിന്നുവന്ന ഇടയ കന്യകേ ’എന്ന ഗാനത്തിന്റെ വരികള് മാറ്റിപ്പാടിയാണ് സുരേഷ് ഗോപി അദ്ദേഹത്തിന് പിറന്നാളാശംസകള് നേര്ന്നത്.
‘യവനകഥയില് നിന്നുവന്ന ദേവഗായകാ... ’എന്നാണ് സുരേഷ് ഗേപാി ഔസേപ്പച്ചന് വേണ്ടി പാടിയത്. സുരേഷ് ഗോപി പാടുമ്പോള് അത് ആസ്വദിച്ച് കേള്ക്കുന്ന ഔസേപ്പച്ചനേയും ഭാര്യ മറിയാമ്മയെയും വീഡിയോയില് കാണാം. പാട്ട് കേട്ടശേഷം ഔമസപ്പച്ചന് ചിരിച്ചുകൊണ്ട് താരത്തിന് നന്ദി പറയുകയും ചെയ്തു.







Comments