
നീലേശ്വരം: ഓടുന്നതിനിടയില് ബസിന്റെ ടയര് പൊട്ടിത്തെറിച്ച് പ്ലാറ്റ്ഫോം തകര്ന്ന് യാത്രക്കാരിക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരില് നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി. പ്രിയദര്ശിനി ബസിന്റെ ടയറാണ് പൊട്ടി അപകടമുണ്ടായത്.
നീലേശ്വരം സ്വേദശിയായ കുഞ്ഞായിഷ എന്ന യാത്രക്കാരിക്കാണ് പരിക്കേറ്റത്. ടയര്പൊട്ടിയതിനെ തുടര്ന്ന് തകര്ന്ന പ്ലാറ്റ്ഫോമില് കുടുങ്ങുകയായിരുന്നു. യാത്രക്കാരിയുടെ ഇടതുകാലിന്റെ എല്ലിനു പൊട്ടലേറ്റിട്ടുണ്ട്.
ഓടുന്നതിനിടയില് ബസ് പടന്നക്കാട് ഐങ്ങോത്തുവെച്ച് വലിയ ശബ്ദത്തില് ടയര് പൊട്ടുകയായിരുന്നു. പുറകിലെ ടയറിന്റെ മുകള്ഭാഗത്തെ സീറ്റിലായിരുന്നു കുഞ്ഞായിഷ. ടയറിനൊപ്പം പ്ലാറ്റ്ഫോമും തകര്ന്നപ്പോള് കാലിന് പരിക്കേല്ക്കുകയായിരുന്നു.
ബസ് ജീവനക്കാര് തന്നെയാണ് ഇവരെ ആശുപത്രിയില് എത്തിച്ചത്. എല്ല് പുറത്തേക്കു തള്ളിയനിലയില് ആയിരുന്നു ആശുപത്രിയില് എത്തിച്ചത്. കാലിന് ശസ്ത്രക്രി വേണ്ടി വന്നു. കാഞ്ഞങ്ങാട് പൊലീസ് കേസെടുത്തു. കുഞ്ഞായിഷ തയ്യല്തൊഴിലാളിയാണ്.







Comments