
തന്റെ പ്രിയപ്പെട്ട വളര്ത്തുനായ ജൂലിയെ കുറിച്ച് വൈകാരിക കുറിപ്പുമായി നടി അനുശ്രീ. കഴിഞ്ഞ ആഗസ്റ്റ് 15-നാണ് ജൂലി വിടപറഞ്ഞത്.
'' കഴിഞ്ഞ മാസം, ഇതേ സമയത്താണ് നീ ഞങ്ങളെ വിട്ടുപോയത്, ജൂലിക്കുട്ടി. നീയില്ലാത്ത ഒരു മാസം കടന്നുപോയി.എന്റെ അവസാന ശ്വാസം വരെ നീ എന്റെ ഹൃദയത്തില് ഉണ്ടാകും. ഞങ്ങള് നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു.
ഞങ്ങള് നിന്നെ അത്രയേറെ സ്നേഹിച്ചിരുന്നു.ഓരോ നിമിഷവും ഞങ്ങള് നിന്നെ ഓര്ക്കുന്നു.നിന്റെ സാന്നിധ്യം, നിന്റെ സ്നേഹം, നിന്നെക്കുറിച്ചുള്ള എല്ലാം... നമ്മള് വീണ്ടും കണ്ടുമുട്ടുന്നതുവരെ, ജൂലിക്കുട്ടി...വാക്കുകള്ക്ക് അതീതമായി നിന്നെ ഞങ്ങള് മിസ്സ് ചെയ്യുന്നു'', അനുശ്രീ കുറിച്ചു. ജൂലിയുടെ ഏതാനും ചിത്രങ്ങളും പോസ്റ്റില് അനുശ്രീ പങ്കുവച്ചിട്ടുണ്ട്.







Comments