
പിറന്നാള് ആഘോഷത്തിന്റെ മനോഹരമായ ചിത്രങ്ങള് പങ്കുവെച്ച് നടി ഗായത്രി അരുണ്. പിറന്നാള് കേക്ക് കൈയില് പിടിച്ചു നില്ക്കുന്ന ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളില് പങ്കുവെച്ചത്.
"സ്നേഹത്തിനും ആശംസകള്ക്കും അനുഗ്രഹങ്ങള്ക്കും എല്ലാവര്ക്കും നന്ദി. എല്ലാവര്ക്കും മറുപടി നല്കാന് കഴിഞ്ഞില്ലെങ്കിലും ഞാന് ഓരോ സന്ദേശവും വായിച്ചു. സ്നേഹവും അനുഗ്രഹവും കൊണ്ട് മനസ്സ് നിറഞ്ഞിരിക്കുന്നു. എന്റെ പിറന്നാള് കൂടുതല് പ്രത്യേകതയുള്ളതാക്കിയതിന് എല്ലാവര്ക്കും നന്ദി" എന്നായിരുന്നു ചിത്രങ്ങള്ക്കൊപ്പം ഗായത്രി കുറിച്ചത്.
നടിമാരായ രചന നാരായണന്കുട്ടി, മഞ്ജു പിള്ള, വീണ നായര് തുടങ്ങി നിരവധിപ്പേരാണ് പോസ്റ്റിന് താഴെ ജന്മദിനാശംസകളുമായി എത്തിയത്.
മിനിസ്ക്രീന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗായത്രി അരുണ്. 'പരസ്പരം' എന്ന സീരിയലിലൂടെയാണ് ഗായത്രി ശ്രദ്ധനേടുന്നത്. പിന്നീട് സിനിമയിലേക്കും താരം ചുവടുവെച്ചു. അഭിനയത്തിനു പുറമെ പുസ്തകമെഴുത്തും, വ്ളോഗിങ്ങും, ബിസിനസ്സുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന തിരക്കിലാണ് താരം.
ബിസിനസ്സുകാരനായ അരുണാണ് ഗായത്രിയുടെ ഭര്ത്താവ്. കല്യാണിയാണ് മകള്.







Comments