
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിൽ വൈദ്യുതി തടസ്സപ്പെടുത്താൻ അജ്ഞാതന്റെ വിളയാട്ടം! വടക്കൻ പറവൂർ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുത്താനായി ആരോ 11 കെ വി ഫീഡർ സ്വിച്ച് ഓഫ് ചെയ്തു. മന്നം സബ്സ്റ്റേഷനിൽ നിന്ന് കോട്ടുവള്ളി കൈതാരം ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനിന്റെ എ ബി സ്വിച്ചാണ് കഴിഞ്ഞദിവസം ഓഫ് ചെയ്തത്.
കെഎസ്ഇബി ഉദ്യോഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി കട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. അത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അജ്ഞാതന്റെ വിളയാട്ടം മൂലം പ്രദേശത്ത് ഒരു മണിക്കൂർ സമയമാണ് വൈദ്യുതി മുടങ്ങിയത്. സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു.







Comments