
അന്താരാഷ്ട്ര ചലച്ചിത്രമേളയായ ടൊറന്റോ ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലില് തിളങ്ങി കീര്ത്തി സുരേഷ്. താരത്തിന്റെ ലുക്കാണ് ഇപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധനേടുന്നത്. ഡൊറോത്തി എന്ന ചിത്രത്തിന്റെ പ്രദര്ശനത്തിനായാണ് കീര്ത്തി ടൊറന്റോയില് എത്തിയത്. തമിഴ്, കേരള പാരമ്പര്യങ്ങളുടെ സമന്വയമാണ് ഈ ലുക്കിലൂടെ താന് അവതരിപ്പിച്ചതെന്നാണ് കീര്ത്തി ഇന്സ്റ്റഗ്രാമില് കുറിച്ചത്.
തമിഴ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന കാഞ്ചീപുരം പട്ടിനൊപ്പം കേരളത്തിന്റെ തനത് പരമ്പരാഗത ആഭരണമായ കാശുമാലയും അണിഞ്ഞാണ് താരം ക്യാമറകള്ക്ക് മുന്നിലെത്തിയത്. ഫാന്ഡ് എംബ്രോഡറി ചെയ്ത വൈന് റെഡ് ഔട്ട്ഫിറ്റ് പ്രശസ്ത ഫാഷന് ഡിസൈനര് കരണ് തോറാനിയാണ് കസ്റ്റമൈസ് ചെയ്ത് രൂപകല്പ്പന ചെയ്തത്.
മനോഹരമായ കാശുമാലയും മാച്ചിംഗ് ആഭരണങ്ങളും ചേര്ന്നതോടെ റോയല് ലുക്കാണ് ഈ ഫ്യൂഷന് ഡ്രസ്സിന് കൈവന്നത്. കാഞ്ചീവരം സില്ക്ക് ഷാളും പ്രിന്റഡ് മാച്ചിംഗ് ബ്ലൗസും സറി വര്ക്കും ചേര്ന്നതായിരുന്നു ഔട്ട്ഫിറ്റ്. ഏതായാലും ചിത്രങ്ങള് ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്തിരിക്കുകയാണ്.







Comments