
കോഴിക്കോട്: എല്ലാ അര്ത്ഥത്തിലുമുള്ള തെറ്റ് തിരുത്തലിലേക്ക് പാര്ട്ടി പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. താനുള്പ്പെടെയുള്ളവര്ക്ക് പറ്റിയ തെറ്റ് ചര്ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദന് പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം സംഘടിപ്പിച്ച വാര്ത്താസമ്മേളനത്തിലാണ് എം വി ഗോവിന്ദന് ഇക്കാര്യം വിശദീകരിച്ചത്.
മൂന്ന് മാസം കൂടുമ്പോൾ സംഘടന തലത്തിൽ പരിശോധന നടത്തും. സംസ്ഥാന സമിതി 6 മാസം കൂടുമ്പോൾ പരിശോധന നടത്തും. ജില്ല തല വിശാല സമിതികൾ ചേരും. ഒക്ടോബർ 14 നകം പൂർത്തിയാക്കും. ഏരിയ സെക്രട്ടറിക്ക് പുറമേ മൂന്ന് പേരെ കൂടി ജില്ലാ യോഗങ്ങളിൽ പങ്കെടുപ്പിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വര്ഗീയതയ്ക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കും. ത്രിപുരയിലെ ഇടതുപക്ഷ മുന്നണി സര്ക്കാരിനെ അട്ടിമറിച്ച ശേഷം അടുത്ത ഉന്നം കേരളം ആണെന്നാണ് ഭൂരിപക്ഷ വര്ഗീയ ശക്തികള് പറഞ്ഞത്. പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടം എന്നാണ് കേരളത്തെക്കുറിച്ച് അവര് പറയുന്നത്. ഭൂരിപക്ഷ വര്ഗീയതയും അതിന് വളം വെക്കുന്ന ന്യൂനപക്ഷ വര്ഗീയതയും എതിര്ക്കും.
അതേസമയം വിപുലീകൃത സംസ്ഥാന സമിതിയിലെ ശാസന എംവി ഗോവിന്ദൻ തള്ളിയില്ല. എല്ലാവരുടെയും വീഴ്ചകൾ ചർച്ച ചെയ്തെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇ ഡിക്ക് എതിരായ പ്രമേയം പാസാക്കിയെന്ന് അദേഹം അറിയിച്ചു. വർഗീയതക്കെതിരായ പോരാട്ടം, ഇഡിയുടെ കടന്നാക്രമണത്തിനെതിരായ പ്രതിരോധം, സംസ്ഥാന സർക്കാരിന്റെ തെറ്റായ പ്രവർത്തനത്തിനെതിരെയുള്ള സമരം, കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരായ സമരം എന്നിവയാണ് കർമ പദ്ധതികളെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. മൂന്ന് പ്രമേയങ്ങൾ വിപുലീകൃത സംസ്ഥാന സമിതി അംഗീകരിച്ചതായി അദേഹം പറഞ്ഞു.







Comments