
നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകന് നിമിഷ് രവിയുടെയും വിവാഹ റിസപ്ഷനില് പങ്കെടുക്കാന് തിരുവനന്തപുരത്തെത്തി ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില് ദര്ശനം നടത്തിയ ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടുകയാണ്.
വൈകിട്ട് 6.30 മുതല് ട്രിവാന്ഡ്രം ക്ലബ്ബിലെ സുബ്രഹ്മണ്യം ഹാളിലാണ് അഹാന- നിമിഷ് റിസപ്ഷന് നടക്കുന്നത്. സെപ്റ്റംബര് 13ന് താജ് കോവളത്ത് ആരംഭിച്ച മൂന്ന് ദിവസം നീണ്ട വിവാഹാഘോഷങ്ങള്ക്ക് ശേഷമാണ് സിനിമാ മേഖലയിലെ സുഹൃത്തുക്കള്ക്കും രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്ക്കുമായി റിസപ്ഷന് ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യയില് നിന്നുളള നിരവധി താരങ്ങളും റിസപ്ഷനില് പങ്കെടുക്കുമെന്നാണ് റിപ്പോര്ട്ടുകള്.
രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ സിനിമയിലെത്തിയത്. അതേ ചിത്രത്തില് അസിസ്റ്റന്റ് ക്യാമറാമാനായി പ്രവര്ത്തിച്ചാണ് നിമിഷ് രവിയും സിനിമാ ജീവിത്തതിന് തുടക്കമിട്ടത്. ചിത്രത്തിന്റെ സെറ്റില്വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതുമെന്നാണ് റിപ്പോര്ട്ടുകള്. ടൊവിനോയും അഹാന കൃഷ്ണയും ഒരുമിച്ച ' ലൂക്ക' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവിയായിരുന്നു.
ഇരുവരും ഒന്നിച്ചുളള യാത്രകളുടെ ചിത്രങ്ങളും, പിറന്നാള് ആശംസകളുമെല്ലാം സോഷ്യല് മീഡിയയില് ശ്രദ്ധ നേടാറുണ്ട്.







Comments