
കൊച്ചി: മെസ്സിയെ കേരളത്തില് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പില് വന് റെയ്ഡ്. റിപ്പോര്ട്ടര് ടി.വി. യുടെ കൊച്ചിയിലെ ഓഫീസിലും വയനാട്ടിലെ ആന്റോ അഗസ്റ്റിന്റെ വീട്ടിലും അടക്കം അഞ്ചു കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് പുലര്ച്ചെ 5 മണിക്ക് തുടങ്ങിയ റെയ്ഡ് തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡ് നടത്തുന്നത്. മെസ്സിയുടെ പേരില് സാമ്പത്തീകതട്ടിപ്പ് ആരോപണത്തില് വഞ്ചന,തട്ടിപ്പ്, ഗൂഡാലോചന എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനി, അഗസ്റ്റിന് എന്നിവരെ പ്രതികളാക്കിയാണ് കേസ് എടുത്തത്. മെസ്സിയുെട പേരില് സാമ്പത്തീക തട്ടിപ്പ് നടത്തിയെന്ന പേരില് കളമശ്ശേരി സ്റ്റേഷനിലാണ് കേസ് എടുത്തിരിക്കുന്നത്. അഞ്ചിടത്താണ് രാവിലെ മുതല് പരിശോധന നടക്കുന്നത്. ചാനല് ഉടമകളുടെ കാക്കനാട്ടെയും കൊച്ചിയിലെയും ഫ്ളാറ്റുകളിലും വയനാട് തറവാട്ട് വീട്ടിലും ജി.ഒ.ടി.എ.ഡി ഓഫീസ് റിപ്പോര്ട്ടര് ടി.വി.യുടെ കൊച്ചിയിലെ ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ന്യൂസ് ഡസ്ക്കില് നടന്ന പരിശോധനയില് മാധ്യമപ്രവര്ത്തകര് പ്രതിഷേധിച്ചു.
പുലര്ച്ചെയോടെ സെര്ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്ട്ടര് ചാനല് ഓഫിസില് പൊലീസ് പരിശോധന നടത്തിയത്. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തി വരുന്നത്. പ്രധാന ന്യൂസ് ഡെസ്കും സ്റ്റുഡിയോയും പ്രവര്ത്തിക്കുന്ന കളമശ്ശേരിയിലെ റിപ്പോര്ട്ടര് ചാനല് ആസ്ഥാനത്താണ് വ്യാപക പരിശോധനയാണ് നടക്കുന്നത്. കമ്പനിക്ക് തട്ടിപ്പ് നടത്താന് മുന് സര്ക്കാര് വഴിവിട്ട സഹായങ്ങള് നല്കിയിട്ടുണ്ടോ എന്നതുള്പ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന.







Comments