
ഡല്ഹി: യുപിഐ ഇടപാടിന് ചാര്ജ് ഈടാക്കാനുള്ള നീക്കത്തെ വിമര്ശിച്ച് കോണ്ഗ്രസ്. കേന്ദ്രസര്ക്കാരിന്റെ കൊള്ള എന്ന് വിമര്ശിച്ച കോണ്ഗ്രസ് മുമ്പ് മോഡി ആഹ്വാനം ചെയ്ത പണരഹിത സമ്പദ് വ്യവസ്ഥ ജനങ്ങളെ പിഴിയാനായിരുന്നോ എന്ന് പരിഹസിച്ചിരിക്കു കയാണ്. 2000 രൂപയ്ക്ക് മുകളില് വരുന്ന യുപിഐ ഇടപാടുകള്ക്ക് 0.4 ശതമാനം ഫീസ് ഏര്പ്പെടുത്താന് സര്ക്കാര് കഴിഞ്ഞ ദിവസമാണ് തീരുമാനം എടുത്തത്.
'മോഡിടാക്സ്' എന്ന് പരിഹസിച്ച കോണ്ഗ്രസ് പണരഹിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്തതിന്റെ ക്രെഡിറ്റ് എടുത്തയാളാണ് മോഡി ഒക്ടോബര് 15 മുതല് കൊള്ള തുടങ്ങുമെന്നും വിമര്ശിച്ചു. പ്രതിപക്ഷവുമായോ വ്യാപാരികളുമായോ കൂടിയാലോചന നടത്തിയില്ലെന്നും ഫോണ്പേ യെ സഹായിക്കാന് വേണ്ടിയുള്ള നീക്കമാണ് വിമര്ശിച്ചു.75,000 രൂപയോ അതില് കൂടുതലോ യുപിഐ പേയ്മെന്റ് നടത്തിയാല് പരമാവധി ഫീസ് 300 രൂപയായിരിക്കും.
2000 രൂപയ്ക്ക് മുകളിലുള്ള റെയില്വേ, ടെലികോം സേവനങ്ങള്, ഇന്ഷുറന്സ്, ഇന്ധന ഇടപാടുകള്ക്ക് 5 രൂപ ഫ്ളാറ്റ് ഫീസ് ഈടാക്കും. റൂപേ കാര്ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്ക്ക് ഫീസ് ഈടാക്കില്ല. വ്യക്തികള് തമ്മിലുള്ള സാധാരണ പണമിടപാടുകള്ക്ക് യാതൊരുവിധ ഫീസും ഈടാക്കില്ല. സാധാരണക്കാര്ക്ക് തികച്ചും സൗജന്യമായി തുടര്ന്നും യുപിഐ സേവനങ്ങള് ഉപയോഗിക്കാം.
എന്നാല് ഫീസ് വ്യാപാരികളില് നിന്നുമാണ് ഈടാക്കുക. ഇത് പിന്നീട് നികുതി വ്യവസ്ഥ പോലെ ജനങ്ങളുടെ ചുമലില് ഭാരമേല്ക്കുന്ന രീതിയില് വരുമോ എന്നാണ് ആശങ്ക. വെറും നാലു ശതമാനം ഇടപാടുകള്ക്കേ ഫീസ് വരു എന്നാണ് സര്ക്കാര് പറയുന്നത്. ഒരുമാസം ഒരുലക്ഷം വരെ യുപിഐ വഴി പണം സ്വീകരിക്കുന്ന ചെറുകിട വ്യാപാരികളെയും ഒഴിവാക്കിയിട്ടുണ്ടെന്നും പറയുന്നു.







Comments