
വിനായക ചതുര്ഥിയോടനുബന്ധിച്ച് മുകേഷ് അംബാനിയുടെ വസതിയില് സംഘടിപ്പിച്ച പൂജാ ചടങ്ങില് പങ്കെടുക്കാനെത്തിയ നടി ദിഷ പഠാനിയുടെ വസ്ത്രധാരണം സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നു. ഡീപ് നെക്ക് ബ്ലൗസും ലെഹങ്കയും ധരിച്ചാണ് നടി ചടങ്ങിനെത്തിയത്.പരമ്പരാഗത ചടങ്ങിന് അനുയോജ്യമല്ലാത്ത രീതിയിലുള്ള ഈ ഗ്ലാമറസ് വസ്ത്രധാരണം ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിട്ടുണ്ട്.
'എല്ലാ ചടങ്ങുകളെയും ഗ്ലാമറസ് ആയി കാണാതെ, സാഹചര്യത്തിനനുസരിച്ചുള്ള വസ്ത്രധാരണമാണ് വേണ്ടതെന്നും' മറ്റു ചിലർ ചൂണ്ടിക്കാട്ടി. 'മതപരമായ ആഘോഷ വേളകളിൽ ഡ്രസ് കോഡ് വേണമെന്ന്' ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെട്ടു. 'ഇവരെന്താ പാർട്ടിക്ക് വന്നതാണോ അതോ പൂജയ്ക്ക് വന്നതാണോ ? ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ മാന്യവും ശരീരം മറയ്ക്കുന്നതുമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും' ചിലർ പറയുന്നു.
'ഗണപതി ദർശനത്തിനും ഭക്തിനിർഭരമായ ചടങ്ങുകളിൽ പങ്കെടുക്കാനുമല്ലേ നിങ്ങൾ അവിടെ പോകുന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ??'- എന്നാണ് ഒരാൾ കുറിച്ചത്. 'ആദ്യം കൃതി സനോൺ, ഇപ്പോൾ ദിഷ - വിനായക ചതുർഥിക്ക് ഇത്തരമൊരു വേഷം അനുയോജ്യമാണോ ? ഹിന്ദു ഉത്സവങ്ങളുടെ പവിത്രതയോട് യാതൊരു ആദരവും ബഹുമാനവുമില്ലാത്തവരാണ് ഈ ബോളിവുഡ് താരങ്ങൾ'.- എന്നാണ് വേറൊരാളുടെ കമന്റ്.
അതേസമയം, ഇത് താരത്തിന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് വാദിച്ച് നിരവധിപേര് പിന്തുണയുമായും രംഗത്തെത്തിയിട്ടുണ്ട്.







Comments