
നടി അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോള് ശ്രദ്ധ നേടുന്നത്. കഴിഞ്ഞകാലത്തെ വേദനനിറഞ്ഞ നാളുകൾക്കിടയിലും ഒട്ടേറെ നല്ല നിമിഷങ്ങൾ തനിക്ക് ലഭിച്ചിരുന്നുവെന്ന് പറയുകയാണ് താരം. ആ ദിവസങ്ങളിൽ പകർത്തിയ ദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള മനോഹരമായ ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
ഇത് വെറുമൊരു റീൽ അല്ല, ഓർമ്മകളുടെ ഒരു ശേഖരമാണ് എന്ന് കുറിച്ചുകൊണ്ട്, പ്രതിസന്ധികൾക്കിടയിലും ജീവിതം സമ്മാനിച്ച മനോഹരമായ ഓർമ്മകളെക്കുറിച്ചാണ് താരം ഓർമ്മിപ്പിക്കുന്നത്. അനുപമയുടെ വാക്കുകളിലേക്ക്:
റീൽസ് മാത്രമല്ല, ഓർമ്മകളുടെ ഒരു ശേഖരം. ജീവിതം അവിചാരിതങ്ങൾ നിറഞ്ഞതാണ്, അതോടൊപ്പം പാഠങ്ങളും വരുന്നു—ചിലത് മനോഹരമായവ, ചിലത് ബുദ്ധിമുട്ടേറിയവ, എല്ലാം എന്തെങ്കിലും ബാക്കിയാക്കിക്കൊണ്ട് പോകുന്നു. എങ്കിലും ഞാൻ ഒന്നു തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ, അത് ജീവിതം ഹൃസ്വമാണെന്നുള്ളതാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഓരോ ഓർമ്മയും പ്രധാനപ്പെട്ടതാണ്. ഇന്നു മാത്രമാണ് യഥാർത്ഥത്തിൽ നമുക്കുള്ളത്.
അതേസമയം തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെയായി കൈ നിറയെ സിനിമകളുമായി തിരക്കിലാണ് അനുപമ ഇപ്പോള്. ക്രേസി കല്യാണം എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ അടുത്ത റിലീസ്.







Comments