
ഭാര്യയ്ക്ക് ജന്മദിനാശംസകള് നേര്ന്ന് സോഷ്യല് മീഡിയയില് കുറിപ്പ് പങ്കുവെച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്. '' ജന്മദിനാശംസകള് സഖാവേ... നമ്മള് പണ്ട് ഒപ്പിച്ചു വെച്ച കുസൃതികള്ക്കും ഇനി വരാനിരിക്കുന്നവയ്ക്കും... ഒന്നിച്ചിരിക്കുമ്പോള് അനുഭവപ്പെടുന്ന ആ ഒരു അപൂര്വ്വ ലളിതസന്തോഷത്തിനും... സ്നേഹത്തോടെ'' , എന്നാണ് അനൂപ് മേനോന് കുറിച്ചത്. ഭാര്യയ്ക്കൊപ്പമുളള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ നിരവധി ആരാധകര് ഷേമയ്ക്ക് പിറന്നാള് ആശംസകളുമായി എത്തി.
ഷേമ അലക്സാണ്ടര് ആണ് അനൂപ് മേനോന്റെ ഭാര്യ. 2014 ഡിസംബര് 27നാണ് അനൂപും ഷേമയും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭര്ത്താവ് 2006ല് ഹൃദയാഘാതത്തെ തുടര്ന്ന് മരണപ്പെട്ടു. ഈ ബന്ധത്തില് ആമി എന്നൊരു മകളുണ്ട്.
ടിവി സീരിയലുകളിലൂടെ കരിയര് ആരംഭിച്ച നടനാണ് അനൂപ് മേനോന്. 2002ല് പുറത്തിറങ്ങിയ ' കാട്ടുചെമ്പകം' ആണ് ആദ്യ സിനിമ. പിന്നീട് നിരവധി സിനിമകളില് അദ്ദേഹം അഭിനയിച്ചു.







Comments