
ബിഗ് ബോസ് മലയാളം സീസണ് 6ല് മത്സരാര്ത്ഥിയായി എത്തി മലയാളികള്ക്ക് സുപരിചതയാണ് ജാസ്മിന് ജാഫര്. സോഷ്യല് മീഡിയയിലും സജീവമാണ് താരം. ഇപ്പോള് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ജാസ്മിന്. തന്റെ ആദ്യത്തെ സോളോ ട്രിപ്പിന്റെ വിശേഷങ്ങളാണ് ജാസ്മിന് യൂട്യൂബ് വ്ളോഗിലൂടെ പങ്കുവെച്ചത്.
യൂറേപ്പിലേക്കുളള യാത്രയുടെ പാക്കിങ് വിശേഷങ്ങളും മുന്നൊരുക്കങ്ങളുമാണ് വീഡിയോയില്. യാത്രയുമായി ബന്ധപ്പെട്ട കൂടുതല് വിശേഷങ്ങള് അടുത്ത വീഡിയോകളില് ഉണ്ടാകുമെന്നും ജാസ്മിന് അറിയിച്ചു. താന് തനിച്ച് ഒരു ട്രിപ്പ് പോകുന്നു എന്നത് വിശ്വസിക്കാന് പോലും പറ്റുന്നില്ല എന്നാണ് ജാസ്മിന് പറയുന്നത്.
''ഞാനൊരു സോളോ ട്രിപ് പോകുന്നു എന്നത് എനിക്കു പോലും വിശ്വസിക്കാന് കഴിയുന്നില്ല. എവിടെ കിടന്നവളാ ... ഇന്ന് ഇവിടെ എത്തി നില്ക്കുന്നത് എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. എനിക്കിത് സങ്കല്പിക്കാന് പോലും കഴിയുന്നില്ല. ഈ വര്ഷം തുടങ്ങിയത് മുതല് ഒരു ട്രിപ് പോകണം എന്ന് ഞാന് പ്ലാന് ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് പ്ലാനിങ് ചെയ്തുവെങ്കിലും അതൊന്നും നടന്നില്ല. കണ്ടകശനി പിന്നില് നിന്ന് മാറാത്തത് കൊണ്ട് എല്ലാ യാത്രകളും മുടങ്ങിപ്പോയി.
മുൻപ് ട്രിപ് പോകാന് പ്ലാന് ചെയ്യുമ്പോൾ റീലിലൂടെയോ മറ്റോ എല്ലാവരോടും ഞാൻ അക്കാര്യം പറയുമായിരുന്നു, അതുകൊണ്ടാണോ എല്ലാ ട്രിപ്പും മുടങ്ങിയത് എന്ന് ചോദിച്ചാല് എനിക്കറിയില്ല. അതുകൊണ്ട് ഈ ട്രിപ്പിനെ കുറിച്ച് ഞാന് അടുത്ത സുഹൃത്തുക്കളോു പോലും പറഞ്ഞിട്ടില്ല. എനിക്കറിയാത്ത ഒരു നാട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്നു എന്നതിന്റെ എല്ലാ എക്സൈറ്റ്മെന്റോടു കൂടെയുമാണ് ഞാന് യാത്ര ചെയ്യുന്നത്'', എന്നാണ് ജാസ്മിൻ വീഡിയോയിൽ പറയുന്നത്.







Comments