
തിരുവനന്തപുരം: റിപ്പോര്ട്ടര് ചാനലില് നടന്ന റെയ്ഡ് എസ്ഐടിയുടെ അനേ്വഷണത്തിന്റെ ഭാഗമാണെന്നും പോലീസ് ചെയ്യുന്നത് അവരുടെ പണിയാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്. വാര്ത്താപ്രക്ഷേപം തടസ്സപ്പെടുത്തിയതായി അറിയില്ലെന്നും വിവരം താനറിഞ്ഞത് അതേ ചാനലിന്റെ വാര്ത്തയിലൂടെയാണെന്നും വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.
മെസ്സിയുടെ കേരളസന്ദര്ശനവുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് അന്വേഷിക്കാന് പോലീസ് എസ്ഐടി രൂപീകരിച്ചിട്ടുണ്ട്. വിവാദത്തെക്കുറിച്ച് നേരത്തേ കായികവകുപ്പ് സര്ക്കാരിന് റിപ്പോര്ട്ട് നല്കിയിട്ടുണ്ട്. അത് പരിശോധിക്കാനാണ് ആഭ്യന്തരവകുപ്പ് എസ്ഐടി രൂപീകരിച്ചത്. അവര് നിയമപരമായിട്ടുള്ള റെയ്ഡാണ് നടത്തുന്നത്. അത് അനേ്വഷണത്തിന്റെ ഭാഗമാണ്. അത് സര്ക്കാരിന്റെ നയമല്ലെന്നും പറഞ്ഞു.
വാറണ്ടോട് കൂടിയാണ് റെയ്ഡ് നടത്തുന്നത്. ജിഎസ്ടി തട്ടിപ്പ് നടത്തിയതായും കായിക വകുപ്പിന്റെ റിപ്പോര്ട്ടിലും റിപ്പോര്ട്ടറിനെതിരേ ഗുരുതരമായ ആരോപണമുണ്ട്. അതുകൊണ്ടാണ് ആരോപണം അന്വേഷിക്കാന് ഉയര്ന്ന പോലീസ് ഉദ്യോഗസ്ഥരെ വെച്ചുകൊണ്ട് ടീമിനെ ഉണ്ടാക്കിയത്.
ഇടതുസര്ക്കാരിന്റെ കാലത്ത് അനേകം ചാനലുകളില് റെയ്ഡ് നടത്തിയിട്ടുണ്ട്. മംഗളംചാനല്, ഏഷ്യാനെറ്റ്, മറുനാടന് മലയാളിയുടെ ഓണ്ലൈന്റെ ഓഫീസ് എന്നിവയെല്ലാം റെയ്ഡ് നടത്തിയിട്ടുണ്ട്. മാധ്യമപ്രവര്ത്തകരുടെ ലാപ്ടോപ്പ് അടക്കമുള്ള ഉപകരണങ്ങള് പിടിച്ചെടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്.







Comments