
സഹോദരിയുടെ മകൾ സുരാനികയുടെ മുപ്പതാം പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സുരാനികയ്ക്ക് സ്നേഹനിർഭരമായ പിറന്നാൾ ആശംസകൾ നേർന്നത്.
സുരാനികയുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഹൃതികിന്റെ ആശംസ. "സുന്ദരിയായ സുരാനിക ബേബിക്ക് മുപ്പതുകളിലേക്ക് സ്വാഗതം. നീ ഒരു അപൂർവ്വ വ്യക്തിയാണ്, എന്നും ഇങ്ങനെ തന്നെ തുടരൂ. ഇന്നത്തെ നീയായി വളർന്നുവരുന്നത് കാണുന്നത് എനിക്ക് വലിയ സന്തോഷമാണ്. ലോകത്തോട് നിന്റെ ആശയങ്ങൾ പ്രകടിപ്പിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്; അത് ഏറെ പ്രചോദനം നൽകുന്നതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്നാണ് താരം കുറിച്ചത്. ഒപ്പം, പിറന്നാൾ ആഘോഷിക്കാൻ തന്റെ പ്രിയപ്പെട്ട ബേക്കറി പലഹാരങ്ങൾ വേണമെന്ന രസകരമായ അഭ്യർത്ഥനയും ഹൃതിക് പങ്കുവെച്ചിട്ടുണ്ട്.
'മൂൺബീം ബേക്കറി' എന്ന സ്ഥാപനത്തിന്റെ ഉടമയും സംരംഭകയുമാണ് സുരാനിക. സുരാനികയുടെ ബിസിനസ്സ് സംരംഭങ്ങളെയും നേട്ടങ്ങളെയും ഹൃതിക് എപ്പോഴും പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പിന്തുണയ്ക്കാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ സജീവമായ ഹൃതിക്, കുടുംബാംഗങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതോടൊപ്പം തന്റെ ചിത്രങ്ങളുടെ ഓർമ്മകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ, അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'സിന്ദഗി ന മിലേഗി ദൊബാറ'യുടെ 15-ാം വാർഷികാഘോഷ വേളയിലും സംവിധായകൻ സോയ അക്തറിനൊപ്പമുള്ള അനുഭവങ്ങൾ താരം ഓർത്തെടുത്തിരുന്നു.







Comments