
കണ്ണൂർ: തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഗവ. ചില്ഡ്രന്സ് ഹോമില് നിന്നാണ് കുട്ടികളെ കാണാതായത്. പെൺകുട്ടികൾ പുറത്തുപോയത് ഇന്ന് പുലർച്ചെയായിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.
കുട്ടികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെണ്കുട്ടികളെ കാണാതായത്. പെണ്കുട്ടികളെ ഏറെക്കുറെ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്.അധികം വൈകാതെ ഇവരെ കണ്ടെത്തുമെന്നാണ് പോലീസ് പറയുന്നത്.







Comments