
നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകന് നിമിഷ് രവിയുടെയും വിവാഹവിശേഷങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അഹാന പങ്കുവെച്ച വിവാഹചിത്രങ്ങളും ആരാധക ശ്രദ്ധ നേടികഴിഞ്ഞു.
ഇപ്പോള് സഹോദരി ദിയ കൃഷ്ണയ്ക്കും കുടുംബത്തിനുമൊപ്പമുളള അഹാനയുടെ വിവാഹചിത്രമാണ് വൈറലാകുന്നത്. ദിയ കൃഷ്ണയുടെ ഭര്ത്താവ് അശ്വിന് ഗണേശിന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ' സ്വപ്നതുല്യമായ ദിവസങ്ങള്. താനൊരു മികച്ച പ്ലാനറാണെന്ന് ഒരിക്കല് കൂടി അഹാന തെളിയിച്ചു' , എന്നാണ് ചിത്രത്തിനൊപ്പം അശ്വിന് കുറിച്ചത്. ദിയ കൃഷ്ണയുടെയും അശ്വിന് ഗണേശിന്റെയും മകന് ഓമിയെയും ചിത്രത്തില് കാണാം. പിന്നാലെ നിരവധി ആരാധകര് പോസ്റ്റിന് കമന്റും ലൈക്കുമായി എത്തി.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അഹാനയും നിമിഷും ജീവിതത്തിലും ഒന്നിക്കുന്നത്. കോവളത്തെ താജ് റിസോര്ട്ടില് നടന്ന സ്വകാര്യ ചടങ്ങില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചുവപ്പുനിറത്തില് സ്വര്ണക്കസവോടുകൂടിയ ബോര്ഡറുളള സാരിയണിഞ്ഞാണ് അഹാന വധുവായി എത്തിയത്. ഐവറി നിറത്തിലുളള സ്യൂട്ടിലായിരുന്നു നിമിഷ് രവി.
രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ സിനിമയിലെത്തിയത്. അതേ ചിത്രത്തില് അസിസ്റ്റന്റ് ക്യാമറാമാനായി പ്രവര്ത്തിച്ചാണ് നിമിഷ് രവിയും സിനിമാ ജീവിത്തതിന് തുടക്കമിട്ടത്. ചിത്രത്തിന്റെ സെറ്റില്വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതുമെന്നാണ് റിപ്പോര്ട്ടുകള്. ടൊവിനോയും അഹാന കൃഷ്ണയും ഒരുമിച്ച ' ലൂക്ക' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവിയായിരുന്നു.







Comments