
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് ലേഡി സൂപ്പർസ്റ്റാർ പദവി അലങ്കരിച്ച നടിയാണ് സിമ്രാൻ. 90കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും തമിഴ്, തെലുങ്ക്, മലയാളം സിനിമാ ഇൻഡസ്ട്രികളില് ഏറ്റവും കൂടുതല് പ്രതിഫലം വാങ്ങിയിരുന്ന താരം കൂടിയായിരുന്നു സിമ്രാൻ.
തെന്നിന്ത്യയിലെ ഒട്ടുമിക്ക മുൻനിര നായകൻമാർക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.
ഒരുകാലത്തെ സൂപ്പർനായികയായിരുന്ന താരം തന്റെ ബാല്യകാലസുഹൃത്തും ബിസിനസ്സുകാരനായ ദീപക് ബഗ്ഗയെ വിവാഹം ചെയ്തതോടെ അഭിനയത്തില് നിന്ന് ചെറിയൊരു ഇടവേളയെടുത്തിരുന്നു. അതിനു ശേഷം താരം തിരികെ വന്നത് ടെലിവിഷൻ സീരിയലുകളിലൂടെയാണ്. പിന്നീട് ഒടിടി റിലീസായ ടൂറിസ്റ്റ് ഫാമിലിയിലൂടെ താരം ബിഗ്സ്ക്രീനിലും തിളങ്ങി. സോഷ്യല് മീഡിയയിലും സജീവമായ താരം തന്റെ പുത്തന് ഫോട്ടോഷൂട്ടുകളും റീല്സ് വീഡിയോകളും അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെവേഗം തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ ദീപക് ബഗ്ഗയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങള് പങ്കിടുകയാണ് സിമ്രാന്. താന് ഓരോ ദിവസവും കരുത്താര്ജ്ജിക്കുന്നത് ദീപക് കൂടെയുള്ളതു കൊണ്ടാണെന്നാണ് താരം കുറിക്കുന്നത്.
‘‘നീ എന്റെ കൂടെയുള്ളതുകൊണ്ട്, ഓരോ ദിവസവും ഞാൻ കൂടുതൽ കരുത്താർജ്ജിക്കുന്നു...’’ എന്ന ക്യാപ്ഷന് നല്കിയാണ് താരം ചിത്രങ്ങള് പങ്കിട്ടിരിക്കുന്നത്. ബ്ലാക്ക് ഡിസൈനര് സാരിയില് സിമ്രാനും ബ്ലാക്ക് സ്യൂട്ടില് ദീപകും ചിത്രങ്ങളില് എലഗന്റ് ലുക്കില് തിളങ്ങുകയാണ്. സിമ്രാന്റെ പുത്തന് ചിത്രങ്ങള് സോഷ്യല് മീഡിയയില് തരംഗമാകുകയാണ്.







Comments